കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാജിയെ കൊന്നത് സ്റ്റാലിനെന്ന് സുബ്രഹ്മണ്യം സ്വാമി

  • By Soorya Chandran
Google Oneindia Malayalam News

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണം സംബന്ധിച്ച സംശയങ്ങള്‍ക്ക് ദശാബ്ദങ്ങള്‍ക്ക് ശേഷവും ഉത്തരമില്ല. അതിനിടെയാണ് പുതിയ വിവാദവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

സഹായം പ്രതീക്ഷിച്ചെത്തിയ സുഭാഷ് ചന്ദ്ര ബോസിനെ സോവിയറ്റ് യൂണിയന്‍ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ കണ്ടെത്തല്‍.

Subramaniam Swamy

1945 ല്‍ വിമാനാപകടത്തില്‍ സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ പിന്നീട് നടന്ന പല അന്വേഷണങ്ങളിലും ഇക്കാര്യം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സത്യം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Subhash Chandra Bose

ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളി ആയിരുന്ന ബോസ് താന്‍ കൊല്ലപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ചൈനയിലെ മഞ്ചൂരിയയിലേക്ക് കടന്നുവെന്നാണ് സ്വാമി പറയുന്നത്. അന്ന് മഞ്ചൂരിയ റഷ്യയുടെ അധീനതയില്‍ ആയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ റഷ്യയുടെ എതിര്‍ ചേരിയില്‍ ആയിരുന്ന ജപ്പാനും ജര്‍മനിക്കും ഒപ്പം ചേര്‍ന്നായിരുന്നു നേതാജി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയിരുന്നത്.

Stalin

റഷ്യയുടെ സഹായം തേടിയ നേതാജിയെ സ്റ്റാലിന്റെ നിര്‍ദ്ദേശ പ്രകാരം സൈബീരയിലില്‍ അടക്കുകയായിരുന്നു എന്ന് സ്വാമി പറയുന്നു. 1953 ല്‍ അദ്ദേഹത്തെ തൂക്കിക്കൊല്ലുകയോ ശ്വാസം മുട്ടിച്ച് കൊല്ലുകയോ ചെയ്തിട്ടുണ്ടെന്നാണ് സുബ്രഹ്മണ്യം സ്വാമി വാദിക്കുന്നത്. ഇക്കാര്യം അപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് അറിയാമായിരുന്നു എന്ന ഗുരുതര ആരോപണവും സ്വാമി ഉന്നയിക്കുന്നുണ്ട്.

നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്ത് വിടാനാവില്ലെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ലോക രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കാനിടയുള്ളതിനാലാണ് ഇതെന്നും പറഞ്ഞിരുന്നു. എന്തായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും സ്വാമി പറഞ്ഞു. കൊല്‍ക്കത്തില്‍ മര്‍ച്ചന്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യം സ്വാമി.

English summary
Stalin killed Netaji, Subramanian Swamy says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X