കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തുക്കുടിയില്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിച്ചു... സര്‍ക്കാരിന്‍റെ അനുമതി, ആഞ്ഞടിച്ച് സ്റ്റാലിന്‍!

തൂത്തുക്കുടിയില്‍ സര്‍ക്കാരിന്റെ നരഹത്യയെന്ന് സ്റ്റാലിന്‍

Google Oneindia Malayalam News

മധുര: തൂത്തുക്കുട്ടിയില്‍ വേദാന്ത സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രീസിനെതിരായ ജനകീയ സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡിഎംകെ കടുത്ത ആരോപണങ്ങളുമായി രംഗത്ത്. പോലീസും സര്‍ക്കാരും ചേര്‍ന്ന് നടത്തിയ നരഹത്യയാണ് തൂത്തുക്കുടിയിലേതെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ എംകെ സ്റ്റാലിന്‍ ആരോപിച്ചു. അതേസമയം പരിസ്ഥിതി മലീനകരണമുണ്ടാകുന്നുവെന്ന് ആരോപണം നേരിടുന്ന വേദാന്ത കമ്പനിയുടെ പ്ലാന്‍ നിര്‍മാണം ഹൈക്കോടതിയുടെ മധുര ബെഞ്ച് സ്‌റ്റേ ചെയ്തിട്ടുണ്ട്.

പക്ഷേ സംഭവത്തില്‍ സര്‍ക്കാരാണ് പ്രതിക്കൂട്ടാലിയിരിക്കുന്നത്. രാഷ്ട്രീയമായി ഇതിനെ മുതലെടുക്കാന്‍ ഒരുങ്ങുകയാണ് ഡിഎംകെ. തമിഴ്‌നാട്ടിലാകെ വ്യാപക പ്രതിഷേധം സ്റ്റാലിന്റെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഡിഎംകെ. അവരുടെ ജനപ്രീതി വലിയ രീതിയില്‍ വര്‍ധിച്ചിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

മുന്നറിയിപ്പില്ലാതെ വെടിവെച്ചു

മുന്നറിയിപ്പില്ലാതെ വെടിവെച്ചു

സമരക്കാര്‍ക്ക് നേരെ പോലീസ് വെടിവെച്ചത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണ്. യാതൊരു പ്രകോപനവും അവിടെ ഉണ്ടായിരുന്നില്ല. ഇനി ഉണ്ടായെങ്കില്‍ തന്നെ എന്തുകൊണ്ടാണ് സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാതിരുന്നത്. പോലീസ് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. അതുകൊണ്ട് ഇത് സര്‍ക്കാരും പോലീസും ചേര്‍ന്ന് നടത്തിയ നരഹത്യയാണെന്ന് പറയേണ്ടി വരും. ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി അവര്‍ക്ക് നേരെ വെടിവെക്കാന്‍ ആരാണ് ഉത്തരവിട്ടതെന്ന് പറയാന്‍ പോലീസ് ധൈര്യം കാണിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ചില്ല

റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ചില്ല

ജനങ്ങള്‍ മരിച്ച് വീഴണമെന്ന് പോലീസും സര്‍ക്കാരും ആഗ്രഹിച്ചിരുന്നുവെന്ന് സ്റ്റാലിന്‍ ആരോപിച്ചു. തന്റെ ട്വീറ്റിലും ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഏത് നിയമപ്രകാരമാണ് സമരക്കാര്‍ക്ക് നേരെ വെടിവെക്കാന്‍ പോലീസ് തീരുമാനിച്ചത്. എന്തുകൊണ്ടാണ് റബ്ബര്‍ ബുള്ളറ്റുകളും പ്ലാസ്റ്റിക് ബുള്ളറ്റുകളും ഉപയോഗിക്കാതിരുന്നത്. ഗുരുതര പരിക്കുകള്‍ പോലും ഇത് കൊണ്ട് ഉണ്ടാകുമായിരുന്നില്ല. സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇത്തരം പാരിസ്ഥിതപ്രശ്‌നം ഉണ്ടാക്കുന്ന കമ്പനികളെ ജനത്തിന്റെ ആവശ്യം പരിഗണിച്ച് തടയാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല

ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല

തൂത്തുക്കുടിയിലെ മരണങ്ങള്‍ ബ്രിട്ടീഷ് ഭരണകാലത്ത് ജാലിയന്‍ വാലാ ബാഗിലുണ്ടായ കൂട്ടക്കൊലയ്ക്ക് സമാനമാണെന്ന് ഡിഎംകെ ആരോപിച്ചു. കളക്ടറുടെ വസതിക്ക് മുന്നിലും പരിസര പ്രദേശങ്ങളിലുമായി ഡിഎംകെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കെതിരെ വെടിവെക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവുണ്ടായിരുന്നോ എന്നാണ് ഡിഎംകെയും ചോദ്യം. ഇപ്പോഴത്തേത് ഫാസിസ്റ്റ് ഭരണകൂടമാണെന്നും പോലീസ് ഭരണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഡിഎംകെ നേതാവ് ശരവണന്‍ പറഞ്ഞു. അണ്ണാ ഡിഎംകെ സര്‍ക്കാരിനെ പറഞ്ഞയക്കാന്‍ സമയമായിരിക്കുന്നുവെന്നും അത്രയേറെ വെറുക്കപ്പെട്ടവരാണ് അവരെന്നും ശരവണന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് കഴിവില്ല

മുഖ്യമന്ത്രിക്ക് കഴിവില്ല

മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ കടന്നാക്രമണമാണ് സ്റ്റാലിന്‍ നടത്തിയത്. തൂത്തുക്കുട്ടിയില്‍ നൂറു ദിവസത്തിലധികമായി സമരം നടന്നുകൊണ്ടിരിക്കുകയാണ്. ഒരിക്കല്‍ പോലും മുഖ്യമന്ത്രി നേരിട്ട് സമരക്കാരെ കാണാനോ അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധികളെ അയക്കാനോ തയ്യാറായിട്ടില്ല. ജനകീയ സമരത്തെ ചര്‍ച്ച ചെയ്ത് ഇല്ലാതാക്കാന്‍ പളനിസാമിക്ക് ആഗ്രഹമില്ല. തൂത്തുക്കുടിയിലെ നാട്ടുകാരുടെ ആശങ്ക അവസാനിപ്പിക്കാനും പാരിസ്ഥിത പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാനും മുഖ്യമന്ത്രി താല്‍പര്യമില്ല. പിന്നെങ്ങനെ പ്രശ്‌നം വഷളാവാതിരിക്കുമെന്നും സ്റ്റാലിന്‍ ചോദിച്ചു.

Recommended Video

cmsvideo
തൂത്തുക്കുടി പോലീസ് വെടിവയ്പ്പ് ആസൂത്രിതമോ | Oneindia Malayalam
പോലീസ് ഭീകരത

പോലീസ് ഭീകരത

പോലീസ് ഭീകരതയാണ് സമക്കാര്‍ക്ക് നേരെ ഉണ്ടായതെന്ന് പല ദൃശ്യങ്ങളിലും നിന്ന് വ്യക്തമാണ്. കുറഞ്ഞത് ഒരാളെങ്കിലും മരിക്കണമെന്ന പോലീസുകാരന്റെ ആക്രോശവും ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള തീവ്രവാദമാണ് തൂത്തുക്കുടിയില്‍ നടന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം പരുക്കേറ്റവരെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സംസ്ഥാനം ക്രമസമാധാനം പാലിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടെന്നും വേണ്ടത്ര പോലീസുകാര്‍ സ്ഥലത്തിലാതിരുന്നതുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

ശിവസേനയും ബിജു ജനതാദളും കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്‌ക്കെത്തില്ല.... തിരക്കിലാണെന്ന് ഉദ്ധവ്!!ശിവസേനയും ബിജു ജനതാദളും കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്‌ക്കെത്തില്ല.... തിരക്കിലാണെന്ന് ഉദ്ധവ്!!

ഭാഗ്യമില്ലാത്ത വിധാൻസൗധ! കുമാരസ്വാമി അഞ്ച് വർഷം തികയ്ക്കില്ല... ചരിത്രം ഇങ്ങനെ...ഭാഗ്യമില്ലാത്ത വിധാൻസൗധ! കുമാരസ്വാമി അഞ്ച് വർഷം തികയ്ക്കില്ല... ചരിത്രം ഇങ്ങനെ...

English summary
Stalin on Thoothukudi Police Firing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X