കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംകെ കോണ്‍ഗ്രസിന് ഒപ്പമല്ലേ... എന്തിനാണ് മാറ്റിപറയുന്നത്, മറുപടിയുമായി അണ്ണാ ഡിഎംകെ

Google Oneindia Malayalam News

ദില്ലി: മെയ് 23ന് ശേഷം ഏത് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയാലും അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. അതേസമയം ഈ പ്രസ്താവന പ്രതിപക്ഷ നിരയില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ് ഡിഎംകെ. എന്നാല്‍ ഇതിന് മറുപടിയുമായി എഐഎഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനൊപ്പമാണ് ഡിഎംകെ എന്ന് പറയാന്‍ എന്തുകൊണ്ട് സ്റ്റാലിന് മടിയെന്ന് പാര്‍ട്ടി വക്താവ് ചോദിച്ചു.

1

അടുത്ത കേന്ദ്ര സര്‍ക്കാരില്‍ ഭാഗമാകുമോ എന്ന ചോദ്യത്തിനായി സ്റ്റാലിന്റെ മറുപടി. ഏത് പാര്‍ട്ടി രൂപീകരിച്ചാലും അതിന്റെ ഭാഗമാകുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. പക്ഷേ മെയ് 23ന് ശേഷമേ ഇക്കാര്യം വ്യക്തമാക്കൂ എന്നും സ്റ്റാലിന്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നിരയില്‍ ഡിഎംകെ വലിയ പങ്കുവഹിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഡിഎംകെയില്‍ ഇത്തരമൊരു പ്രസ്താവന ഉണ്ടായത് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.

അണ്ണാ ഡിഎംകെ മുഖപത്രമായ നമത് അമ്മയിലാണ് രൂക്ഷമായി സ്റ്റാലിനെ വിമര്‍ശിച്ചിരിക്കുന്നത്. ഡിഎംകെ മുമ്പും കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായിരുന്നു. നേരത്തെ യുപിഎയുടെ കൂടെ മാത്രമേ നില്‍ക്കൂ എന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നുവെന്നും അണ്ണാ ഡിഎംകെ ലേഖനത്തില്‍ പറയുന്നു. അദ്ദേഹം സത്യസന്ധനായ രാഷ്ട്രീയക്കാരനാണെങ്കില്‍, പറഞ്ഞ വാക്കില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുമായിരുന്നു. അദ്ദേഹം കോണ്‍ഗ്രസിന് പുറത്തുള്ള ഒരു മുന്നണിയില്‍ ഭാഗമാകുമെന്ന് ഒരിക്കലും പറയരുതായിരുന്നു.

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്ന സ്റ്റാലിന്റെ പരാമര്‍ശത്തിന് പിന്നിലെ യുക്തിയെന്താണെന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്. നേരത്തെ തമിഴിസൈ സൗന്ദര്‍രാജന്‍ സ്റ്റാലിന്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് പറഞ്ഞിരുന്നു. സ്റ്റാലിന്റെ നിലപാടില്ലായ്മ ഇതില്‍ നിന്ന് വ്യക്തമാണെന്ന് ലേഖനം പറയുന്നു. മന്ത്രിപദത്തിലാണ് അദ്ദേഹത്തിന് താല്‍പര്യം. അല്ലാതെ ആദര്‍ശത്തിലല്ലെന്നും അണ്ണാ ഡിഎംകെ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കിംഗ് മേക്കര്‍മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, ബിജെപി പടിക്കല്‍ കലമുടയ്ക്കും, 7 പേരില്‍ പ്രതീക്ഷ!!കിംഗ് മേക്കര്‍മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, ബിജെപി പടിക്കല്‍ കലമുടയ്ക്കും, 7 പേരില്‍ പ്രതീക്ഷ!!

English summary
stalin says joinb whichever party gets the majority
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X