കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എതിര്‍പ്പുകളില്ലാതാവുമ്പോള്‍ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് വഴിമാറും, പ്രതിഷേധമറിയിച്ച് സ്റ്റാലിന്‍

Google Oneindia Malayalam News

ചെന്നൈ: പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തില്‍ അണിനിരന്ന് പ്രതിപക്ഷം. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. എതിര്‍പ്പുകളും പ്രതിഷേധങ്ങള്‍ ഇല്ലാതാവുമ്പോള്‍ ജനാധിപത്യത്തില്‍ നിന്ന് നാം ഏകാധിപത്യത്തിലേക്ക് പോകുമെന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. അതേസമയം രാമചന്ദ്ര ഗുഹയുടെയും യോഗേന്ദ്ര യാദവിന്റെയും അറസ്റ്റിനെ അദ്ദേഹം അപലപിച്ചു. സമാധാനപരമായി സമരം നടത്തുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

1

സര്‍ക്കാരും പോലീസും ചേര്‍ന്ന് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ദില്ലിയിലെ ഇന്റര്‍നെറ്റ് നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ്. എതിര്‍പ്പുകളും സ്വരം ഇല്ലാതാവുന്ന സമയത്ത് നമ്മുടെ രാജ്യം ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇതിനിടെ പൗരത്വ ബില്ലിനെ പിന്തുണച്ച അജമീര്‍ ദര്‍ഗ ആത്മീയാചാര്യന്‍ രംഗത്തെത്തി. പൗരത്വ നിയമം ഇന്ത്യന്‍ മുസ്ലീങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീങ്ങള്‍ ആരും ഭയപ്പെടേണ്ടതില്ല. ഇന്ത്യയിലെ ഒരാളുടെയും പൗരത്വത്തെ നിയമം ബാധിക്കില്ലെന്നും അജ്മീര്‍ ദര്‍ഗ ആത്മീയാചാര്യന്‍ സൈനുള്‍ ആബിദീന്‍ അലി ഖാന്‍ പറഞ്ഞു. മുസ്ലീം സമൂഹത്തിന്റെ വികാരങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ഉന്നതാധികാര കമ്മിറ്റിയെ നിയമിക്കണമെന്നും, പ്രശ്‌നങ്ങള്‍ കേട്ട ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സൈനുള്‍ ആബിദീന്‍ പറഞ്ഞു. എന്നാല്‍ മാത്രമേ പൗരത്വ നിയമത്തെ കുറിച്ചുള്ള ഭയം ഇല്ലാതാവൂ എന്നും ആബിദീന്‍ പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നും ആബിദീന്‍ പറഞ്ഞു.

അതേസമയം നിയമത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും രംഗത്തെത്തി. ജനാധിപദ്യമായി സമരം നടത്തുന്നവരെയാണ് കേന്ദ്രം ദ്രോഹിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിച്ചത് തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് മോഡല്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചെങ്കിലും അവിടെ വെച്ചും അദ്ദേഹം പ്രതിഷേധം തുടര്‍ന്നു. മോദി സര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കുകയാണെന്ന് ഡി രാജയും ആരോപിച്ചു.

 പൗരത്വ നിയമത്തില്‍ പ്രതിഷേധം, രാമചന്ദ്ര ഗുഹയും യോഗേന്ദ്ര യാദവും അറസ്റ്റില്‍, ദില്ലി യുദ്ധക്കളമായി പൗരത്വ നിയമത്തില്‍ പ്രതിഷേധം, രാമചന്ദ്ര ഗുഹയും യോഗേന്ദ്ര യാദവും അറസ്റ്റില്‍, ദില്ലി യുദ്ധക്കളമായി

English summary
stalin says nation moves to dictatorship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X