കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലും സോണിയയും തമിഴ്‌നാട്ടിലേക്ക്.... സ്റ്റാലിനെ കാണും... നിര്‍ണായക നീക്കങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
സ്റ്റാലിനെ കാണാൻ രാഹുലും സോണിയയും തമിഴ്‌നാട്ടിലേക്ക്

ചെന്നൈ: സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മുമ്പ് പുതിയ നീക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. ഇത്തവണ രാഹുല്‍ ഗാന്ധിയെ സഹായിക്കാന്‍ സോണിയാ ഗാന്ധിയും കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. പ്രതിപക്ഷ ഐക്യത്തിനുള്ള പുതിയ നീക്കം തമിഴ്‌നാട്ടില്‍ നിന്ന് ആരംഭിക്കുമെന്നാണ് പുതിയ സൂചന. സോണിയയും രാഹുലും അടുത്ത ദിവസം തന്നെ ചെന്നൈയിലെത്തും. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും എത്തുന്നുണ്ട്. വളരെ പ്രത്യേകതയുള്ള ഒരു ചടങ്ങില്‍ വെച്ചാണ് ഇവര്‍ ചര്‍ച്ച നടത്തുക.

കര്‍ണാടകത്തില്‍ നിന്നുള്ളവരും ഇതിന്റെ ഭാഗമാകും. ഡിസംബര്‍ പത്തിന് പ്രതിപക്ഷത്തിന്റെ യോഗം നടക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കം കോണ്‍ഗ്രസ് നടത്തുന്നത്. ദക്ഷിണേന്ത്യ ബിജെപിക്ക് ഇതുവരെ കീഴടക്കാന്‍ സാധിക്കാത്തതില്‍ ഇവിടെയുള്ള ഓരോ നീക്കവും വിലയേറിയതാണെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്. ഇക്കാര്യം രാഹുല്‍ സോണിയയെ ബോധ്യപ്പെടുത്തിയത് കൊണ്ടാണ് അവരും കളത്തില്‍ ഇറങ്ങിയത്.

സ്റ്റാലിന്‍ ദില്ലിയിലേക്ക്....

സ്റ്റാലിന്‍ ദില്ലിയിലേക്ക്....

ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ദില്ലിയിലേക്ക് അടുത്ത ദിവസം എത്തുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സോണിയാ ഗാന്ധിയെയും രാഹുലിനെയും ഒരു ചടങ്ങിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടിയാണ് ഇത്. കരുണാനിധിയുടെ പ്രതിമ ചെന്നൈയില്‍ അനാച്ഛാദനം ചെയ്യുന്നുണ്ട്. ഇതിലേക്ക് ക്ഷണിക്കാനാണ് അദ്ദേഹം ദില്ലിയെലത്തുന്നതെന്ന് ഡിഎംകെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിലേക്ക് മറ്റ് പ്രമുഖ പാര്‍ട്ടികളും എത്തും.

രാഹുലും സോണിയയും എത്തും

രാഹുലും സോണിയയും എത്തും

രാഹുലും സോണിയയും ഉടന്‍ തന്നെ ചെന്നൈയിലെത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളും വ്യക്തമാക്കുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ പ്രാദേശിക കക്ഷികളെയും ന്നിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. കര്‍ണാടകത്തില്‍ ജെഡിഎസ്സും തമിഴ്‌നാട്ടില്‍ ഡിഎംകെയും, ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവും ഒന്നിച്ച് നില്‍ക്കുന്നതിനാല്‍ അത് എന്തായാലും നടക്കുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് സോണിയയും രാഹുലും നേരിട്ട് ഇറങ്ങിയത്.

ബിജെപിക്ക് ക്ഷണമില്ല

ബിജെപിക്ക് ക്ഷണമില്ല

ബിജെപിയെ ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്നാണ് ഡിഎംകെ നല്‍കുന്ന സൂചന. ഇതോടെ സ്റ്റാലിന്റെ വസതിയില്‍ യോഗം നടക്കുമെന്ന് ധാരണയായിരിക്കുകയാണ്. ചന്ദ്രബാബു നായിഡുവും ചടങ്ങിനെത്തും. നേരത്തെ കരുണാനിധിയുടെ അനുശോചന യോഗത്തില്‍ ബിജെപിയെ ക്ഷണിച്ചിരുന്നു സ്റ്റാലിന്‍. അമിത്ഷായെയായിരുന്നു ക്ഷണിച്ചത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. ഇത് ആശങ്കപ്പെടുത്തിയ നീക്കമായിരുന്നു. എന്നാല്‍ ഇത്തവണ ആ ചീത്തപ്പേര് ഒഴിവാക്കിയിരിക്കുകയാണ് ഡിഎംകെ.

ക്ഷണം ആര്‍ക്കൊക്കെ?

ക്ഷണം ആര്‍ക്കൊക്കെ?

ടിഡിപി, തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, സിപിഐ, സിപിഎം എന്നീ പാര്‍ട്ടികളെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സ്റ്റാലിന്‍. പ്രധാനവിഷയം മമതാ ബാനര്‍ജി ചടങ്ങില്‍ പങ്കെടുക്കുമോ എന്നാണ്. കോണ്‍ഗ്രസുമായി പ്രത്യേകിച്ച് രാഹുലുമായി ഇടഞ്ഞ് നില്‍ക്കുന്ന മമത പങ്കെടുത്താല്‍ അത് കോണ്‍ഗ്രസിന് നേട്ടമാകും. ഇവര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സ്റ്റാലിന്‍ ഇടപെടും. അതേസമയം അഖിലേഷ് യാദവിനെയും മായാവതിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.

ലക്ഷ്യം 130 സീറ്റുകള്‍

ലക്ഷ്യം 130 സീറ്റുകള്‍

ഹിന്ദി ഹൃദയ ഭൂമിയില്‍ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനെ ഒഴിവാക്കിയിരിക്കുകയാണ്. യുപിയില്‍ ഒറ്റയ്ക്ക് മത്സരിക്കാനും ഇവര്‍ തീരുമാനിച്ചു. ഇവരുമായി ഒത്തുപോകാന്‍ അതുകൊണ്ട് കോണ്‍ഗ്രസിന് സാധിക്കില്ല. അതുകൊണ്ട് ദക്ഷിണേന്ത്യയില്‍ നിന്നുള്ള 130 സീറ്റുകള്‍ കോണ്‍ഗ്രസ് നോട്ടമിട്ടിട്ടുണ്ട്. ഇത് കേന്ദ്രത്തിലെ അധികാരത്തെ നിര്‍ണയിക്കുന്ന ഘടകമാവും. തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പ്രതിസന്ധിയില്ല. 50 സീറ്റുകളാണ് ഈ സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടാമെന്നും പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.

സോണിയ വരുന്നു.....

സോണിയ വരുന്നു.....

ഡിസംബര്‍ പത്തിന് നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ സോണിയാ ഗാന്ധിയും പങ്കെടുക്കും. അപ്രതീക്ഷിതമായിട്ടാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. രാഹുലിന് പിന്തുണയുമായിട്ടാണ് സോണിയ എത്തുന്നത്. മഹാസഖ്യത്തില്‍ അഖിലേഷും മായാവതിയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തില്‍ സോണിയയുടെ ഇടപെടല്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും. സോണിയ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുമെന്നുംസൂചനയുണ്ട്.

രാഹുല്‍ നേതാവാകുമോ?

രാഹുല്‍ നേതാവാകുമോ?

രാഹുല്‍ മഹാസഖ്യത്തിന്റെ നേതാവാകുമോ എന്നാണ് ഇനി അറിയാനുള്ളത്. സംസ്ഥാന തിരഞ്ഞെടുപ്പിലെ ഫലം വരുന്നതിന് മുമ്പാണ് ഈ യോഗം ചേരുന്നത്. അതുകൊണ്ട് കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുമോ എന്ന് ഉറപ്പില്ല. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയം നേടിയാല്‍ അത് രാഹുല്‍ നേതാവായി ഉയരുന്നതിന് കാരണമാകും. നായിഡു ആഗ്രഹിക്കുന്നതും അത് തന്നെയാണ്. സോണിയ മമതയെയും മായാവതിയെയും പ്രത്യേക കാണും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച ധാരണകളും ഈ യോഗത്തില്‍ തീരുമാനമാകും.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിക്കുന്നത് എന്തുകൊണ്ട്; 11 സര്‍വ്വേകള്‍ വ്യക്തമാക്കുന്നത് ഇങ്ങനെരാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിക്കുന്നത് എന്തുകൊണ്ട്; 11 സര്‍വ്വേകള്‍ വ്യക്തമാക്കുന്നത് ഇങ്ങനെ

തെലങ്കാനയില്‍ കളിമാറ്റി കെസിആര്‍; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍, പുലര്‍ച്ചെ വാതില്‍ തകര്‍ത്ത് പോലീസ്തെലങ്കാനയില്‍ കളിമാറ്റി കെസിആര്‍; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍, പുലര്‍ച്ചെ വാതില്‍ തകര്‍ത്ത് പോലീസ്

English summary
stalin set to invite rahul for opposition unity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X