Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാലിന്റെ സൂപ്പര്‍ മൂവ്; വിജയ്ക്കും ബിജെപിക്കും അമ്പരപ്പ്, ഡിഎംഡികെ ഇനി ഡിഎംകെ സഖ്യത്തില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. നടന്‍ വിജയകാന്ത് രൂപീകരിച്ച ഡിഎംഡികെ പാര്‍ട്ടി ഡിഎംകെ സഖ്യത്തില്‍ ചേര്‍ന്നു. ഡിഎംഡികെയുമായി ബിജെപിയും ടിവികെയും ഡിഎംകെയും സഖ്യചര്‍ച്ച നടത്തിവരികയായിരുന്നു. ഡിഎംഡികെക്ക് സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ശക്തമായ വോട്ടുബാങ്കുണ്ട്.

വിജയകാന്തിന്റെ ഭാര്യയും ഡിഎംഡികെ ജനറല്‍ സെക്രട്ടറിയുമായ പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി എംകെ സ്റ്റാലിനുമായി ചര്‍ച്ച നടത്തി. സഖ്യം ചേരാന്‍ തീരുമാനിച്ച കാര്യം ഇരുവരും അറിയിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ ഡിഎംകെ രൂപീകരിക്കുന്ന സമിതിയുമായി ഡിഎംഡികെ ചര്‍ച്ച നടത്തി ധാരണയുണ്ടാക്കും.

dmk dmdk alliance in tamil nadu

2005ലാണ് ഡിഎംഡികെ രൂപീകരിച്ചത്. ആദ്യ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തിയ പാര്‍ട്ടി കൂടിയാണിത്. അന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവായി മാറി വിജയകാന്ത്. എന്നാല്‍ ജയലളിത ഡിഎംഡികെയെ ചേര്‍ത്തു പിടിച്ചതോടെ ചിത്രം മാറി. പിന്നീട് ഘട്ടങ്ങളായി പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുകയും മറ്റു പല പാര്‍ട്ടികളുമായും സഖ്യം ചേരുകയും ചെയ്തു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎംഎംകെയുമായി സഖ്യം ചേര്‍ന്നാണ് ഡിഎംഡികെ മല്‍സരിച്ചത്. ഒരിടത്തും ജയിക്കാന്‍ സാധിച്ചില്ല. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ സഖ്യത്തിലായിരുന്നു ഡിഎംഡികെ. അപ്പോഴും ഭാഗ്യം തുണച്ചില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയിരിക്കുന്നത് വലിയ പ്രതീക്ഷയിലാണ്.

10 വര്‍ഷം മുമ്പേ സഖ്യം രൂപീകരിക്കേണ്ടതായിരുന്നു, പക്ഷേ

പാര്‍ട്ടി രൂപീകരിച്ച് 20 വര്‍ഷം കഴിയുന്ന വേളയിലാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കുന്നത് എന്നത് എടുത്തു പറയണം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഡിഎംകെയുമായി സഖ്യ ചര്‍ച്ച നടന്നിരുന്നു എങ്കിലും ഫലം കണ്ടില്ലെന്ന് പ്രേമലത പറഞ്ഞു. വീണ്ടും പത്ത് വര്‍ഷം കഴിഞ്ഞാണ് സഖ്യം സാധ്യമാകുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

15 നിയമസഭാ സീറ്റും രാജ്യസഭാ സീറ്റും വേണം എന്നാണ് ഡിഎംഡികെ ആവശ്യപ്പെട്ടതത്രെ. എന്നാല്‍ ഇത്രയും സീറ്റുകള്‍ നല്‍കാന്‍ സാധിക്കില്ല എന്നാണ് ഡിഎംകെ അറിയിച്ചത്. എന്നാല്‍ രാജ്യസഭാ സീറ്റ് നല്‍കാമെന്നും അറിയിച്ചു. അടുത്ത മാസം രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഒരു സീറ്റ് ഡിഎംഡികെക്ക് നല്‍കുമെന്നാണ് വിവരം. നിയമസഭാ സീറ്റുകള്‍ പങ്കുവയ്ക്കുന്ന ചര്‍ച്ച തുടരുകയാണ്.

വിജയ് നയിക്കുന്ന ടിവികെയുമായി ഡിഎംഡികെ സഖ്യമുണ്ടാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിജെപിയുമായി ഡിഎംഡികെ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടു പാര്‍ട്ടികളെയും അവഗണിച്ചാണ് ഡിഎംകെയുമായുള്ള സഖ്യം രൂപീകരിച്ചിരിക്കുന്നത്. ഡിഎംകെ വീണ്ടും ഭരണത്തില്‍ തുടരുമെന്നതിന് തെളിവാണ് ഡിഎംഡികെയുടെ വരവ് എന്ന് സ്റ്റാലിന്‍ പ്രതികരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+