കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കൂ; കേരള നടപടിയെ സ്വാഗതം ചെയ്ത് എംകെ സ്റ്റാലിന്‍

Google Oneindia Malayalam News

Recommended Video

cmsvideo
MK Stalin Supports Pinarayi Vijayan For His Brave Move | Oneindia Malayalam

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമ സഭ പ്രമേയം പാസാക്കിയ നടപടിയെ സ്വാഗതം ചെയ്ത് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. കേരളത്തെ പോലെ മറ്റ് സംസ്ഥാനങ്ങളിലും നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരണം. ജനവരി ആറിന് തമിഴ്നാട് നിയമസഭയുടെ പുതുവര്‍ഷത്തെ ആദ്യ സമ്മേളനം ചേരുമ്പോള്‍ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

stalinpinarayi

ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വ നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്. ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലായിരുന്നു തിരുമാനം. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ബിജെപിയുടെ ഒ രാജഗോപാല്‍ എംഎല്‍എ മാത്രമാണ് എതിര്‍ത്തത്.

അതേസമയം പൗരത്വ നിയമ ഭേദഗതി തമിഴ്‌നാട്ടില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ സഖ്യകക്ഷിയായ പട്ടാളി മക്കള്‍ കക്ഷി രംഗത്ത് എത്തി.ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ആശങ്കകല്‍ സൃഷ്ടിക്കുന്നതിന് നിയമം കാരണമാകുമെന്ന് പാര്‍ട്ടി വ്യക്തമാക്കി. നേരത്തേ രാജ്യസഭയില്‍ ബില്ലിനെ പിഎംകെ പിന്തുണച്ചിരുന്നു.

English summary
Stalin welcomes Kerala's Anti CAA resolution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X