പിന്നാലെ നടന്ന് ശല്ല്യം ചെയ്ത യുവാവിനെ എതിര്‍ത്തു; പകരം പെണ്‍കുട്ടി നേരിടേണ്ടി വന്നത്..ഹോ... ക്രൂരം!
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പെരുകുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗ്രാമമുഖ്യന്റെ മകനും സംഘവും ചേര്‍ന്ന് രാഗിണി എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ വാര്‍ത്ത് പുറത്ത് വന്നിരുന്നു. അതിനു പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ വഖിംപൂര്‍ ജില്ലയില്‍ നിന്നുമാണ് മറ്റൊരു പീഡന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.
ഒമ്പതാം ക്ലാസുകാരിയോട് വിനോദ് ചൊരസ്യ എന്നയാള്‍ ചെയ്ത ക്രൂകതയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കുറേ നാളുകളായി വിനോദ് ചൗരസ്യ എന്നയാള്‍ പെണ്‍കുട്ടിയെ പിന്നാലെ നടന്ന് ശല്ല്യം ചെയ്യുന്നു. എന്നാല്‍ പെണ്‍കുട്ടി ഇയാളുടെ ശല്ല്യപെടുത്തലിനെ ശക്തമായി എതിര്‍ത്തു. പെണ്‍കുട്ടി മാര്‍ക്കറ്റിലൂടെ നടന്നുപോമ്പോള്‍ പതിവുപോലെ സംഭവ ദിവസവും വിനോദ് ശല്ല്യം ചെയ്തു.

ഇതിനെ പെണ്‍കുട്ടി ശക്തിമായി എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ കോപാകുലനായ വിനോദ് തൊട്ടടുത്ത വെല്‍ഡിംഗ് കടയില്‍ നിന്ന് വാളെടുത്ത് പെണ്‍കുട്ടിയുടെ കൈ വെട്ടിമാറ്റുകയായിരുന്നു. വെട്ടേറ്റ് വലതുകൈ അറ്റുപോയി. പൊതുജനമധ്യത്തില്‍ വെച്ചായിരുന്നു ഈ ക്രൂരത അരങ്ങേറിയത്. പെണ്‍കുട്ടിയെ ഉടനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ ലക്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റി. വിനോദ് ചൗരസ്യയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications