വിവാഹാഭ്യര്‍ത്ഥന നിരസിച്ചു: ടെക്കി യുവതിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു, പിന്നീട് സംഭവിച്ചത്!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: 22കാരിയെ കാമുകന്‍ തീവെച്ച് കൊലപ്പെടുത്തി. ഐടി കമ്പനി ജൂവനക്കാരിയായ സിന്ധുജയാണ് മരിച്ചത്. ചെന്നൈയിലെ ആടംമ്പാക്കത്തെ വീട്ടിലെത്തിയ കാമുകന്‍ യുവതിയുടെ ശരീരത്തില്‍ തീകൊളുത്തുകയായിരുന്നു. യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അമ്മയ്ക്കും സഹോദരിയ്ക്കും തീപ്പൊള്ളലേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് ഛോട്ടാ ചാമ്പ്യന്‍ ഓഫര്‍: 28 ദിവസത്തെ പ്ലാനില്‍ ഡാറ്റയും വോയ്സ് കോളും!

പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകള്‍: ഉടന്‍ ആക്ടിവേറ്റ് ചെയ്യൂ,ജിയോയിലും എയര്‍ടെല്ലിലും!

പൊള്ളലേറ്റ യുവതിയെ കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഹോദരി നിവേദികയും അമ്മ രേണുകയും ചികിത്സയില്‍ കഴിയുകയാണ്. ചെന്നൈയിലെ ഒഎംആര്‍ ഐടി കമ്പനിയിലെ ജീവനക്കാരിയാണ് മരിച്ച സിന്ദുജ.

fire-05

കോളേജ് വിദ്യാഭ്യാസം പാതിയില്‍ അവസാനിപ്പിച്ച ആകാശ് എന്ന യുവാവാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആഡംബാക്കത്ത് തന്നെ താമസിക്കുന്ന ഇയാള്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണ്. യുവതിയ്ക്ക് വിവാഹാലോചനങ്ങള്‍ നടക്കുന്നതിനിടെ വിവാഹം താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചതാണ് പ്രശ്നത്തിന്‍റെ തുടക്കം. ഇതോടെ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ യുവാവ് വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭമറിഞ്ഞ് ആളുകള്‍ സ്ഥലത്തെത്തുമ്പോഴേയ്ക്കും ഇയാള്‍ രക്ഷപ്പെടുകയും ചെയ്തുു. ഉടന്‍ തന്നെ കില്‍പ്പോക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

English summary
In a shocking incident, a stalker set a girl and her family on fire in Chennai's Adambakkam area. The girl, who was followed by the stalker for over a month, succumbed to injuries. The girl's mother and sister were also injured in the incident.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്