പശ്ചിമബംഗാളില്‍ തിക്കിലും തിരക്കിലും പെട്ട് ആറു മരണം
വൈകുന്നേരം അഞ്ചിനായിരുന്നു സംഭവംഗംഗാ സാഗർ ഫെയറിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽ പെട്ടത്.
കൊൽക്കത്ത: പശ്ചിമബംഗാളിൽ തിക്കിലും തിരക്കിലും പെട്ട് ആറു പേർ കൊല്ലപ്പെട്ടു. കൊല്‍ക്കത്തയില്‍ നിന്നും 129 കിലോമീറ്റര്‍ അകലെയുള്ള ഗംഗാ സാഗറിലാണ് അപകടം നടന്നത്.
മകര സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി ഗംഗയില്‍ മുങ്ങികുളിക്കാനെത്തിയവരാണ് അപകടത്തില്‍പെട്ടത്.
ഇത്തവണ പത്തു ലക്ഷത്തോളമാണ് പേരാണ് ഈ ചടങ്ങിനെത്തിയത്. എത്ര പേര്‍ മരിച്ചുവെന്നതിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
(Gangasagar) West Bengal: Stampede in Gangasagar fair, 1 dead. More details awaited pic.twitter.com/wp1fCKsPUf
— ANI (@ANI_news) January 15, 2017
Read in English: Stampede in Gangasagar fair












Click it and Unblock the Notifications