കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഐപികളുടെ ക്ഷേത്ര സന്ദര്‍ശനത്തിനിടെ ഉന്തുംതള്ളും; മധ്യപ്രദേശില്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജൈനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ഉണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരുള്‍പ്പെടെ വിഐപികള്‍ക്കൊപ്പം നിരവധി പേര്‍ ക്ഷേത്രത്തിലേക്ക് തടിച്ചുകൂടിയതിനാല്‍ സ്ഥിതി നിയന്ത്രണാതീതമാകുകയായിരുന്നു.

അടുത്ത കർണാടക മുഖ്യമന്ത്രിയാര്? കരുതലോടെ ബിജെപി...ഈ മൂന്ന് പേരുകൾ പരിഗണനയിൽ അടുത്ത കർണാടക മുഖ്യമന്ത്രിയാര്? കരുതലോടെ ബിജെപി...ഈ മൂന്ന് പേരുകൾ പരിഗണനയിൽ

സംഭവവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ നാലാം ഗേറ്റില്‍ നിരവധി ആളുകള്‍ തള്ളിയിടുന്നതും തിരക്കു കൂട്ടുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ഇത് പിന്നീട് കൂട്ടയോട്ടം പോലുള്ള അവസ്ഥയിലേക്ക് നയിക്കുകയായിരുന്നു. പൊലീസ് നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ തള്ളിക്കയറുകയായിരുന്നു.

india

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് ഉജ്ജൈന്‍ ജില്ലാ കളക്ടര്‍ രംഗത്തെത്തി. അടുത്ത ദിവസം മുതല്‍ സ്ഥിതി സാദാരണ നിലയിലാക്കുമെന്നും കഴിഞ്ഞ ദിവസം സ്ഥിതി നിയന്ത്രണവിധേയമാകുകയായിരുന്നെന്നും കളക്ടര്‍ വ്യക്തമാക്കി. ഇനിയുള്ള ദിവസങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോളും സമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

35 അക്കൗണ്ടുകളുള്ള ഇഎന്‍ ചന്ദ്രിക ആരാണ്? കുഞ്ഞാലിക്കുട്ടി മാത്രമല്ല, വെട്ടിലാകുമോ സിപിഎം35 അക്കൗണ്ടുകളുള്ള ഇഎന്‍ ചന്ദ്രിക ആരാണ്? കുഞ്ഞാലിക്കുട്ടി മാത്രമല്ല, വെട്ടിലാകുമോ സിപിഎം

കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട മഹാകലേശ്വര്‍ ക്ഷേത്രം കഴിഞ്ഞ മാസത്തോടെയാണ് തുറന്നത്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കുക. രാവിലെ 6 നും രാത്രി 8 നും ഇടയില്‍ 3,500 സന്ദര്‍ശകര്‍ക്കാണ് ക്ഷേത്രത്തിലേക്ക് ഭരണകൂടം അനുമതി നല്‍കുക. രണ്ട് മണിക്കൂറിനുള്ളില്‍ 500 പേര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.

 'ഹോട്ടലിൽ രമ്യയടിഅനുവദിക്കില്ല'; ഇത് സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും..കുറിപ്പുമായി ഹരീഷ് പേരടി 'ഹോട്ടലിൽ രമ്യയടിഅനുവദിക്കില്ല'; ഇത് സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും..കുറിപ്പുമായി ഹരീഷ് പേരടി

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
Who Will be Next Karnataka CM? | Explainer | Oneindia Malayalam

English summary
Stampede during VIPs temple visit; Many people, including children, were injured In Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X