ഝാര്‍ഖണ്ഡിലെ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ തിക്കും തിരക്കും: 11 മരണം
ദിയോഖര്‍: ഝാര്‍ഖണ്ഡിലെ ദുര്‍ഗ്ഗാ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ദിയോഖര്‍ ജില്ലയിലെ ബേലബാഗാനടുത്തുള്ള ദുര്‍ഗ്ഗാ ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. ആഗസ്റ്റ് 10 തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടാത്. ആളുകള്‍ വഴിപാടിനായി വരിയില്‍ നില്‍ക്കുകയായിരുന്നു.

ലക്ഷക്കണത്തിന് ആളുകളാണ് ശ്രാവണ മാസത്തില്‍ ഈ ക്ഷേത്രത്തില്‍ എത്താറുള്ളത്. ഗംഗാജലം കൊണ്ട് ശിവലിംഗത്തില്‍ അഭിഷേകം ചെയ്യാനെത്തിയവരാണ് ഇപ്പോള്‍ അപകടത്തില്‍ പെട്ടത്. കാത്തു നിന്നവരില്‍ ചിലര്‍ വരി തെറ്റിച്ചതാണ് പെട്ടെന്ന് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. അപകടം നടക്കുന്പോള്‍ ഒരു ലക്ഷത്തോളം പേര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു.
മരണ സംഖ്യ ഉയരാനിടയുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശപ്പിച്ചിട്ടുണ്ട്. ഇതിന് മുമ്പ് 2007 ലും ഇവിടെ ഇത്തരത്തില്‍ അപകടം സംഭവിച്ചിരുന്നു. അന്ന് അഞ്ച് സ്ത്രീകളാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications