ചന്ദ്രബാബു നായിഡുവിന്റെ റോഡ്‌ഷോയില്‍ തിക്കും തിരക്കും: 7 പേര്‍ കൊല്ലപ്പെട്ടു
അമരാവതി: ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ റോഡ്‌ഷോയിലെ തിക്കിലും തിരക്കിലും പെട്ട് വന്‍ ദുരന്തം. ഏഴ് പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാന്‍ ഇടയുണ്ടെന്നാണ് സൂചന. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് റോഡ്‌ഷോ സംഘടിപ്പിച്ചത്.
ചന്ദ്രബാബു നായിഡു കണ്ഡുകൂറില്‍ എത്തിയ ഉടനെയായിരുന്നു ദുരന്തമുണ്ടായത്. റോഡ്‌ഷോയ്ക്കിടെ കുറച്ചാളുകള്‍ കനാലിലേക്ക് വീഴുകയായിരുന്നു. മാലിന്യം ഒഴുക്കി വിടുന്ന കനാലായിരുന്നു ഇത്. മൂന്ന് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവര്‍ ശ്വാസം മുട്ടിയാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ ടിഡിപി പ്രവര്‍ത്തകരാണ്. പരിക്കേറ്റ ഇവര്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. അതേസമയം ചന്ദ്രബാബു നായിഡു ആശുപത്രിയിലെത്തി പരിക്കേറ്റ പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അദ്ദേഹം പത്ത് ലക്ഷം രൂപ നല്‍കുമെന്ന് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു.
അതേസമയം മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസം എന്‍ടിആര്‍ ട്രസ്റ്റ് ഏറ്റെടുക്കുമെന്നും നായിഡു അറിയിച്ചു. ടിഡിപി പ്രവര്‍ത്തകരുടെ വിയോഗം പാര്‍ട്ടിക്ക് വലിയ നഷ്ടമാണമെന്ന് ടിഡിപി ദേശീയ ജനറല്‍ സെക്രട്ടറിയും, നായിഡുവിന്റെ മകനുമായ നര ലോകേഷ് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളുടെ ദു:ഖത്തിനൊപ്പം ചേരുന്നു. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും നര ലോകേഷ് പറഞ്ഞു.












Click it and Unblock the Notifications