കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്‌; അറസ്റ്റിലായ ഹാസ്യ താരം മുനവര്‍ ഫറൂഖിക്ക്‌ ജാമ്യം

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷായേയും അപമാനിച്ചെന്ന കേസില്‍ ഹാസ്യ താരം മുനവര്‍ ഫറൂഖിക്ക്‌ ഇടക്കാല ജാമ്യം. സുപ്രീം കോടതിയാണ്‌ ജാമ്യം അനുവദിച്ചത്‌. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും കേന്ദ്രമന്ത്രി അമിത്‌ഷാക്കെതിരെ അധിക്ഷപകരമായി സംസാരിച്ചെന്നുമുള്ള പരാതിയിലാണ്‌ ഇന്‍ഡോര്‍ പൊലീസ്‌ കേസെടുത്തത്‌. എന്നാല്‍ മതവികാരം വ്രണപ്പെടുത്തുന്ന ഒരു പരാമര്‍ശവും താന്‍ നടത്തിയട്ടില്ലെന്ന്‌ മുനവര്‍ ഫറൂഖി കോടതിയെ അറിയിച്ചു.
ജനുവരി 28ന്‌ മധ്യപ്രദേശ്‌ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ്‌ മുനവര്‍ ഫറൂഖി സുപ്രീം കോടതിയെ സമീപിച്ചത്‌. ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള വ്യവസ്ഥകള്‍ കോടതി പാലിച്ചില്ലെന്ന്‌ കോടതിയില്‍ മുനവറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ്‌ ജസ്‌റ്റിസ്‌ റോഹിങ്‌ടണ്‍ നരിമാന്‍ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച്‌ മുനാവര്‍ ഫറൂഖിക്ക്‌ ഇടക്കാല ജാമ്യം അനുവദിച്ചത്‌. അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമം പാലിച്ചില്ലെന്ന പരാതിയില്‍ മധ്യപ്രദേശ്‌ പൊലീസിന്‌ കോടതി നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.

munavar

Recommended Video

cmsvideo
Azees Nedumangad about colourism in comedy programs | Oneindia Malayalam
ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തില്‍ സഭ്യമല്ലാത്ത തമാശകള്‍ അവതരിപ്പിച്ചെന്നായിരുന്നു മുനവറിനെതിരെയുള്ള പരാതി. ബിജെപി എംഎല്‍എുടെ മകനായ ഏകലവ്യ സിംഗ്‌ ഗൗര്‍ ആമ്‌ പൊലീസില്‍ പരാതി നല്‍കിയത്‌. തുടര്‍ന്ന്‌ മുനവര്‍ ഫറൂഖിക്കെതിരെ ഉത്തര്‍പ്രദേശ്‌ പൊലീസ്‌ കേസെടുകകുകയായിരുന്നു. ഈ കേസില്‍ അലഹബാദ്‌ കോതി പുറപ്പെടുവിച്ച പ്രൊഡക്ഷന്‍ വാറന്റും കോടതി സ്‌റ്റേ ചെയ്‌തു.

English summary
stand up comedian munawar faruqui grant bail form supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X