മോദിക്ക് സമയം ആയില്ലെന്ന് ജ്യോത്സ്യന്‍
അഹമ്മദാബാദ്: പ്രധാനമന്ത്രിയാകാന്‍ ബി ജെ പി നേതാവ് നരേന്ദ്രമോദിക്ക് സമയമായില്ലെന്ന് ഓള്‍ ഇന്ത്യ ജ്യോതിഷി അസോസിയേഷന്‍ പ്രസിഡണ്ട് മോഹന്‍ പട്ടേല്‍. പ്രായമായ ഒരാളോ ഒരു സ്ത്രീയോ ആണ് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാന്‍ പോകുന്നതെന്നും ജ്യോതിഷ വിദഗ്ധനായ പട്ടേല്‍ പറഞ്ഞു.
നരേന്ദ്ര മോദിയുടെ ഗ്രഹനില പ്രകാരം ഇപ്പോള്‍ പ്രധാനമന്ത്രിയാകാനുള്ള സമയം ആയിട്ടില്ല. പ്രധാനമന്ത്രിയാകാന്‍ വേണ്ടി മോദി ഇനിയും കാത്തിരിക്കേണ്ടി വരും. എഴുപതാമത് ദേശീയ ജ്യോതിഷ സെമിനാറില്‍ പങ്കെടുക്കാനായി അഹമ്മദാബാദിലെത്തിയതാണ് പട്ടേല്‍.

മോദിക്ക് കേതുവിന്റെ അപഹാരമാണ് ഇപ്പോള്‍. ദാഹത്തിന്റെ ഗ്രഹമാണ് കേതു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇത്രയും കടുത്ത ആഗ്രഹമുള്ള ഒരാള്‍ ഇതുവരെ ഉണ്ടായിട്ടില്ല. കേതുവിന്റെ അപഹാരമാണ് മോദിയെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്.
ശനി എപ്പോഴും പ്രായമായ ആളുകളെയും സ്ത്രീകളെയുമാണ് തിരഞ്ഞെടുക്കുക. അതുകൊണ്ട് തന്നെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഒരു സ്ത്രീയോ പ്രായമായ ആളോ ആയിരിക്കും. മോദിക്ക് മാത്രമല്ല, കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കും ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തെത്താനുള്ള യോഗമില്ല എന്നും പട്ടേല്‍ പറഞ്ഞു.
അഥവാ ആരെങ്കിലും ബലം പ്രയോഗിച്ച് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കിയാലും അദ്ദേഹത്തിന് രാജീവ് ഗാന്ധിയുടെ വിധി ഉണ്ടായേക്കുമെന്നും പട്ടേല്‍ പറഞ്ഞു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇതുപോലെ തുടരുമെന്നും ഈ വര്‍ഷം കൂടുതല്‍ മഴ ലഭിക്കുമെന്നും മോഹന്‍ പട്ടേല്‍ പ്രവചിച്ചു.












Click it and Unblock the Notifications