കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാര്‍ട്ട് അപ്പുകള്‍ ഇന്ത്യയ്ക്ക് പൊന്‍തൂവല്‍: രാജ്യത്ത് 80,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സ്റ്റാര്‍ട്ട് അപ്പുകള്‍ രാജ്യത്ത് 80,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു!

ദില്ലി: 2016 ജനുവരിക്ക് ശേഷം 13465 സ്റ്റാര്‍ട്ട് അപ്പുകള്‍ക്കാണ് ഇന്ത്യയില്‍ ഡിഐപിപിയുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്. 2016-17 കാലയളവില്‍ 797 സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും, 2017-18 കാലയളവില്‍ 1968 സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഡിഐപിപിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 2018ല്‍ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 4700 സ്റ്റാര്‍ട്ട് അപ്പുകള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പുകളില്‍ 129 എണ്ണം സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇവ രാജ്യത്ത് 6500 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

ദില്ലി, കര്‍ണാടക & മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 800 സ്റ്റാര്‍ട്ട് അപ്പുകളാണ് നിലവില്‍ പ്രവര്‍ത്തിച്ച് വരുന്നത്. ഇതിന് പുറമേ തമിഴ്നാട്, യുപി, ഗുജറാത്ത്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളിലായി 300 മുതല്‍ 800 വരെ സ്റ്റാര്‍ട്ട് അപ്പുകളുമുണ്ട്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള പ്രധാന്യം വര്‍ധിച്ചതോടെ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയെക്കുറിച്ച് ഇന്ററാക്ടീവ് ഓണ്‍ലൈന്‍ ലേണിംഗ് ഡവലപ്പ്മെന്റ് കോഴ്സ് എന്നിവ പഠിക്കുന്നതിനായി 1,77,000 അപേക്ഷകരാണ് ഇതിനകം സൈന്‍ അപ്പ് ചെയ്തിട്ടുള്ളത്. 6,900 ആളുകള്‍ ഇത് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

strat-up-malayalam-

വിപണിയിലെ ട്രെന്‍ഡ് പരിശോധിക്കുമ്പോള്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിച്ചതോടെ 80,000 തൊഴിലവസരങ്ങളാണ് രാജ്യത്ത് സ‍ൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. 2020ഓടെ മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അതിനൊപ്പം 2020ഓടെ 10,500 പുതിയ സ്റ്റാര്‍ട്ട് അപ്പുകളും രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കും.

English summary
Startups' journey in India. 13465 Startups have been recognized by DIPP since Jan 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X