വായ്പ കുടിശിക വരുത്തിയവര്‍ക്കെതിരെ തൊഴില്‍ വിലക്കുമായി എസ്ബിഐ
കൊച്ചി: ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാത്തവര്‍ ജോലിക്ക് അപേക്ഷിക്കരുതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ, ക്രെഡിറ്റ് തിരിച്ചടവില്‍ വീഴ്ചവരുത്തിയവര്‍, രാജ്യത്തെമ്പാടുമുള്ള വായ്പകളെ കുറിച്ച് വിവരം നല്‍കുന്ന ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ലിമിറ്റഡിന്റെയോ, സമാന ഏജന്‍സികളിലോ പേരുള്ളവര്‍ ജോലിക്ക് അപേക്ഷിക്കാന്‍ യോഗ്യരല്ലെന്നാണ് അറിയിപ്പിലുള്ളത്.
ജൂനിയര്‍ അസോസിയേറ്റ്, ജൂനിയര്‍ അഗ്രിക്കള്‍ച്ചര്‍ അസോസിയേറ്റ് എന്നീ തസ്തികകളിലേക്കാണ് ക്ഷണിച്ച അപേക്ഷകളിലാണ് കടുത്ത മനുഷ്യാവകാശ ലംഘനമാകുന്ന വ്യവസ്ഥകള്‍ എസ്ബിഐ മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

എസ്ബിഐയില്‍ 17,140 ഒഴിവുകളാണ് നിലവിലുള്ളത്. ഇതില്‍ ജൂനിയര്‍ അസോസിയേറ്റ് തസ്തികയിലേക്ക് മാത്രം 10726 ഒഴിവുണ്ട്. പുതിയ വ്യവസ്ഥകള്‍ പ്രകാരം വിദ്യാഭ്യാസ വായ്പകള്‍ എടുത്ത് കുടിശികയായവര്‍, ഭവന വായ്പ എടുത്തവര്‍ എന്നിങ്ങനെ ആര്‍ക്കും അപേക്ഷിക്കാനാകില്ല. വിവധ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരില്‍ തന്നെയാണ് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത്.
നേകായിരം അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് ജോലി നിഷേധിക്കുന്നതാണ് എസ്ബിഐയുടെ ഈ നടപടി. പുതുതലമുറ ബാങ്കുകള്‍ പോലും അടിച്ചേല്‍പ്പിക്കാന്‍ മടിക്കുന്ന നിബന്ധനകളാണ് എസ്ബിഐ നടപ്പാക്കുന്നത്. നേരത്തെ കിട്ടാകടം തിരിച്ചു പിടിക്കാന്‍ റിലയന്‍സിനെ ഏല്‍പ്പിക്കാന്‍ എസ്ബിഐ തീരുമാനം എടുത്തിരുന്നു.












Click it and Unblock the Notifications