കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിരോധത്തിന്റെ ക്രെഡിറ്റ് സംസ്ഥാന മുഖ്യമന്ത്രിമാർ ഏറ്റെടുക്കുന്നു; ആരോഗ്യമന്ത്രി

Google Oneindia Malayalam News

ദില്ലി; കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി മന്‍സൂക്ക് മാണ്ഡവ്യ. കൊവിഡില്‍ രാഷ്ട്രീയം കളിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് പ്രതിരോധത്തിലെ നേട്ടങ്ങൾ സംസ്ഥാന മുഖ്യമന്ത്രിമാർ അവകാശപ്പെടുകയും വീഴ്ചകൾ പ്രധാനമന്ത്രിയുടെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

mansukh mandavya

എന്തെങ്കിലും നല്ലത് സംഭവിക്കുമ്പോഴെല്ലാം സംസ്ഥാനങ്ങളും മുഖ്യമന്ത്രിയും നേട്ടത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കും. പക്ഷേ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അത് പ്രധാനമന്ത്രി മോദിയുടെ പരാജയമായി ചിത്രീകരിക്കും ഞങ്ങൾക്ക് അതിൽ പ്രശ്നമൊന്നുമില്ല. സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ ഞാനും പ്രധാനമന്ത്രിയും അഭിനന്ദിച്ചിട്ടേ ഉള്ളൂ. കൊവിഡിൽ രാഷ്ട്രീയം കാണരുതെന്നും മന്ത്രി മന്ത്രി പറഞ്ഞു.

പ്രതിസന്ധി രാഷ്ട്രീയം പറയുന്നതിനുള്ള അവസരമാക്കി മാറ്റരുതെന്ന് സര്‍ക്കാര്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ഒരു പടി മുന്നോട്ട് പോകുമ്പോൾ രാജ്യത്തിനും 130 കോടി ചുവടുകളിലൂടെ മുന്നേറാൻ സാധിക്കും. ആദ്യ കൊവിഡ് ലോക്ക്ഡൗൺ കാലത്ത് പാത്രം മുട്ടാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ നടപടിയ്ക്കെതിരായ പരിഹാസങ്ങളോടും മന്ത്രി പ്രതികരിച്ചു. കൊവിഡ് മുന്നണി പോരാളികളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു അത് ചെയ്തതത് മന്ത്രി പറഞ്ഞു.

മൂന്നാം തരംഗം രാജ്യത്ത് നാശം വിതയ്ക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയത്ത് സംസ്ഥാനങ്ങള്‍ പരാജയപ്പെട്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല.എനിക്ക് രഷ്ട്രീയം പറയാൻ താത്പര്യമില്ലെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ 40 കോടി പേർ കോവിഡ്​ ഭീഷണിയിൽ; 67 ശതമാനം പേരിൽ കൊവിഡ് ആന്‍റിബോഡി രൂപപ്പെട്ടെന്ന് സീറോസർവേരാജ്യത്തെ 40 കോടി പേർ കോവിഡ്​ ഭീഷണിയിൽ; 67 ശതമാനം പേരിൽ കൊവിഡ് ആന്‍റിബോഡി രൂപപ്പെട്ടെന്ന് സീറോസർവേ

കേന്ദ്രസർക്കാർ വസ്തുതകൾ വളച്ചൊടിക്കുന്നു; ഓക്സിജൻ ക്ഷാമം മൂലം മരണം ഉണ്ടായിട്ടില്ലെന്ന വാദത്തിൽ കോൺഗ്രസ്കേന്ദ്രസർക്കാർ വസ്തുതകൾ വളച്ചൊടിക്കുന്നു; ഓക്സിജൻ ക്ഷാമം മൂലം മരണം ഉണ്ടായിട്ടില്ലെന്ന വാദത്തിൽ കോൺഗ്രസ്

 ഇപ്പോഴും ദുഷ്കരമായ വിവാഹ ബന്ധങ്ങളിൽ സ്ത്രീകൾ തുടരുന്നുണ്ട്; പ്രതികരിച്ച് നടി സ്വാസിക ഇപ്പോഴും ദുഷ്കരമായ വിവാഹ ബന്ധങ്ങളിൽ സ്ത്രീകൾ തുടരുന്നുണ്ട്; പ്രതികരിച്ച് നടി സ്വാസിക

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

English summary
State chief ministers take credit for covid defense Says Union Minister of Health
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X