കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യമില്ല: കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

  • By Aswathi
Google Oneindia Malayalam News

കൊല്‍ക്കത്ത: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തില്‍ വന്നതോടെ പത്ത് വര്‍ഷം ഭരിച്ച കോണ്‍ഗ്രസിനെയും ഒരുമാസമായി ഭരണം തുടരുന്ന ബി ജെ പിയെയും താരതമ്യം ചെയ്യുന്ന തിരക്കിലാണ് ജനങ്ങള്‍. അതിനിടയില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ബി ജെ പിയിലേക്ക് കാലുമാറുന്നു.

പശ്ചിമ ബംഗാളിലെ മുതിര്‍ന്ന നേതാവ് തന്റെ അണികള്‍ക്കൊപ്പം ബി ജെ പിയിലേക്ക് ചേര്‍ന്നു. പ്രതീപ് ഘോഷാണ് ഞായറാഴ്ച അണികള്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ ബി ജെ പിയ്ക്ക് മാത്രമേ കഴിയൂ എന്ന് പറഞ്ഞുകൊണ്ടാണ് കൂറുമാറ്റം.

bjp

കോണ്‍ഗ്രസ് പാര്‍ട്ടിയക്കകത്ത് ജനാധിപത്യമില്ലെന്നും പ്രദീപ് ഘോഷ് ആരോപിച്ചു. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ സിന്‍ഹയാണ് പ്രദീപ് ഘോഷിനും സംഘത്തിനും പാര്‍ട്ടി അംഗത്വം നല്‍കിയത്.

ജൂലൈ അവസാനം പാര്‍ട്ടിയിലെ പുതിയ അംഗങ്ങളുള്‍പ്പെട്ട പേര്‍ വിവരപട്ടിക പുറത്തിറക്കുമെന്നും സിന്‍ഹ പറഞ്ഞു. ജൂണ്‍ 23ന് സ്വാതന്ത്ര്യ സമരസേനാനി ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷികമാണ്. ജൂലൈ ആറിനാണ് അദ്ദേഹത്തിന്റെ ജന്മദിനം.

ജൂണ്‍ 23 മുതല്‍ ജൂലൈ ആര് വരെ പാര്‍ട്ടി ബംഗാളില്‍ കാമ്പയിന്‍ നടത്തുന്നുണ്ട്. നൂറിലധികം പാര്‍ട്ടി പ്രവര്‍ത്തകരും സെലിബ്രേറ്റികളും പരിപാടിയില്‍ പങ്കെടുക്കുമെന്നും സിന്‍ഹ അറിയിച്ചു. അവിടെ വച്ചാവും പുതിയ അംഗങ്ങളുടെ പേര് വിവര പട്ടിക തയ്യാറാക്കുന്നതും.

English summary
Senior state Congress leader Pradip Ghosh on Sunday joined the BJP along with his supporters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X