കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമയുടെ വഴിയേ വി മുരളീധരൻ, ഡാൻസ് ബാറിൽ എത്തിച്ച നാല് യുവതികളെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു!

Google Oneindia Malayalam News

ദുബായ്: ചതിക്കപ്പെട്ട് ദുബായിലെ ഡാന്‍സ് ബാറില്‍ എത്തപ്പെട്ട ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി ഇന്ത്യന്‍ കോണ്‍സുലേറ്റ്. കോയമ്പത്തൂര്‍ സ്വദേശികളായ നാല് യുവതികളാണ് തൊഴില്‍ തട്ടിപ്പിന് ഇരയായി ദുബായിലെ ഡാന്‍സ് ബാറില്‍ എത്തപ്പെട്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധര്‍ പ്രശ്‌നമറിഞ്ഞ് ഉടനടി ഇടപെട്ടതോടെയാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ സാധിച്ചത്.

പാകിസ്താന് തിരിച്ചടി നൽകാൻ വാജ്പേയി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽപാകിസ്താന് തിരിച്ചടി നൽകാൻ വാജ്പേയി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ

ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തോടെ ജോലി വാഗ്ദാനം ചെയ്താണ് നാല് പെണ്‍കുട്ടികളെ ദുബായിലേക്ക് ഒരു ഏജന്റെ അയച്ചത്. എന്നാല്‍ ദുബായില്‍ എത്തിയ ഇവര്‍ വീട്ടുതടങ്കലില്‍ ആക്കപ്പെട്ടു. രാത്രി ഇവരെ ഡാന്‍സ് ബാറില്‍ എത്തിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായതായി യുവതികള്‍ക്ക് മനസ്സിലായത്.

bjp

ഇതോടെ യുവതികളില്‍ ഒരാള്‍ നാട്ടിലുളള ബന്ധുവിന് വിവരം അറിയിച്ച് കൊണ്ട് മെസ്സേജ് അയച്ചു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകന്‍ വഴിയാണ് വിവരം കേന്ദ്ര മന്ത്രി വി മുരളീധരനിലേക്ക് എത്തുന്നത്. തുടര്‍ന്ന് അദ്ദേഹം യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ വേണ്ടി ഇടപെടാന്‍ ആവശ്യപ്പെടുകയായിരുന്നു.

ദുബായ് പോലീസും കോണ്‍സുലേറ്റ് അധികൃതരും ചേര്‍ന്ന് നാല് യുവതികളേയും ഡാന്‍സ് ബാറില്‍ നിന്ന് രക്ഷപ്പെടുത്തി. നാല് പേരെയും കോയമ്പത്തൂരിലേക്ക് തിരിച്ചയച്ചു. ആറ് മാസമായി ദുബായില്‍ ശമ്പളമില്ലാതെ കുടുങ്ങിക്കിടക്കുന്ന തൃശൂര്‍ സ്വദേശി രാജേഷിനെ സഹായിച്ചും വി മുരളീധരന്‍ കയ്യടി നേടുകയാണ്. ട്വിറ്ററില്‍ രാജേഷിന്റെ സഹായ അഭ്യര്‍ത്ഥ കണ്ടാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കിയത്.

English summary
V Muraleedharan, Minister of State for External Affairs helps Indian Women who trapped in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X