മേയറും ഡെപ്യൂട്ടി മേയറും കൂടി 'വകമാറ്റി'യെടുത്തത് 154 കോടി രൂപ!
മേയറും ഡെപ്യൂട്ടി മേയറും കൂടി വകമാറ്റിയത് 154 കോടി രൂപ!
ബെംഗളൂരു: മെട്രോ നഗരമായ ബെംഗളൂരുവിലെ വിവിധ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുക ബി ബി എം പി മേയറും സംഘവും ചേര്‍ന്ന് വക മാറ്റിയതായി റിപ്പോര്‍ട്ട്. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി ബി എം പി) മേയര്‍ ബി എന്‍ മഞ്ജുനാഥ റെഡ്ഡി, ഡെപ്യൂട്ടി മേയര്‍, 12 കോര്‍പറേറ്റര്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണ് കോടിക്കണക്കിന് രൂപ വക മാറ്റിയിരിക്കുന്നത്.
നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് തുക അനുവദിച്ചത്. ഈ തുക ഒരു കാരണവശാലും വക മാറ്റരുതെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശവും ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബി ബി എം പി അധികൃതര്‍ തുക വകമാറ്റി. 154 കോടി രൂപയാണ് കോണ്‍ഗ്രസിന്റെ തന്നെ മേയറും ഡെപ്യൂട്ടി മേയറും ചേര്‍ന്ന് വക മാറ്റിയത്.

മേയറുടെ പങ്ക് എത്ര
വക മാറ്റിയ 154 കോടിയില്‍ മേയറുടെ പങ്ക് 99 കോടി രൂപയാണ്. നഗരോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച 1500 കോടിയില്‍ നിന്നാണ് മേയര്‍ ബി എന്‍ മഞ്ജുനാഥ റെഡ്ഡി ഇത്രയും തുക വക മാറ്റിയത്.

ഡെപ്യൂട്ടി മേയറുടെ വക
ഡെപ്യൂട്ടി മേയര്‍ എസ് പി ഹേമലത 25 കോടി രൂപ വക മാറ്റി ചെലവഴിച്ചു എന്നാണ് ബാംഗ്ലൂര്‍ മിററിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ചെല്ലഗട്ട വാലി, ഹെബ്ബാള വാലി, കൊറമംഗല വാലി പദ്ധതികള്‍ക്കായി പാസാക്കിയ 5500 കോടി രൂപയില്‍ നിന്നാണിത്.

സര്‍ക്കാര്‍ പറഞ്ഞിട്ടും
2015 ജനുവരി 7ന് സര്‍ക്കാരിന്റെ നഗര വികസന വകുപ്പ് പുറത്തുവിട്ട ഉത്തരവില്‍ നഗരോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച് തുക മറ്റ് കാര്യങ്ങള്‍ക്ക് വക മാറ്റരുതെന്ന് കര്‍ശനമായി പറയുന്നുണ്ട്. മറ്റ് പദ്ധതികള്‍ക്ക് അനുവദിച്ച തുകയും അതാത് പദ്ധതികള്‍ക്ക് തന്നെ ചെലവഴിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

പ്രതികരണം ഇങ്ങനെ
ഫണ്ട് വകമാറ്റി എന്ന ആരോപണം മേയര്‍ ബി എന്‍ മഞ്ജുനാഥ റെഡ്ഡി നിഷേധിച്ചു. ആവശ്യത്തിന് ഫണ്ടില്ലെങ്കില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ പറ്റില്ല. അതേസമയം ആരോപണത്തെപ്പറ്റി പഠിച്ച ശേഷം പ്രതികരിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ എസ് പി ഹേമലത പ്രതികരിച്ചു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications