കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സര്‍ക്കാര്‍ ശ്രീരാമസേനയെ നിരോധിച്ചു!

Google Oneindia Malayalam News

പനാജി: തീവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയെ ഗോവയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ വിലക്കി. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കറാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. കേന്ദ്രത്തിലും ഗോവയിലും ബി ജെ പി സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ശ്രീരാമസേനയെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്.

ശ്രീരാമസേനയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കളക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി മനോഹര്‍ പരിക്കര്‍ പറഞ്ഞു. ഗോവയില്‍ പ്രവേശിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും സംഘടനയ്ക്ക് വിലക്കുണ്ട്. ശ്രീരാമസേനയെ സംസ്ഥാനത്ത് വിലക്കിയിരിക്കുകയാണ് - പരിക്കര്‍ സഭയെ അറിയിച്ചു. സെപ്തംബറില്‍ ശ്രീരാമസേന ഗോവയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് സംഘടന തലവന്‍ പ്രമോദ് മുത്തലിക് പ്രഖ്യാപിച്ചിരുന്നു.

sriramsena

വാലന്റൈന്‍സ് ഡേ ആഘോഷം എതിര്‍ക്കുന്നതുള്‍പ്പെടെയുള്ള ശ്രീരാമസേനയുടെ തീവ്ര നിലപാടുകള്‍ നേരത്തെ വന്‍ വിവാദമായിരുന്നു. ടൂറിസത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഗോവയില്‍ ശ്രീരാമസേനയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് സ്ത്രീപക്ഷ സംഘടനകളും ടൂറിസം വകുപ്പും എഴുത്തുകാരും മറ്റും ആവശ്യപ്പെട്ടിരുന്നു. മംഗലാപുരം പബ്ബില്‍ രാത്രി ശ്രീരാമസേന പ്രവര്‍ത്തകര്‍ സ്ത്രീകളെ ആക്രമിച്ചിരുന്നു.

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് ശ്രീരാമസേന പിന്തുണ പ്രഖ്യാപിച്ചിരുന്നു. കര്‍ണാടക സംസ്ഥാന നേതാക്കള്‍ ഇടപെട്ട് പ്രമോദ് മുത്തലിക്കിനെ ബി ജെ പിയില്‍ എടുത്തെങ്കിലും കേന്ദ്ര നേതൃത്വം ഇത് അംഗീകരിച്ചില്ല. തീവ്ര ഹിന്ദുത്വവും വര്‍ഗീയ നിലപാടുകളുമുള്ള ശ്രീരാമസേനയെയും പ്രമോദ് മുത്തലിക്കിനെയും പാര്‍ട്ടിയില്‍ എടുക്കുന്നത് ബി ജെ പിക്ക് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉള്ള പ്രതിച്ഛായയെ ബാധിക്കും എന്നതായിരുന്നു കാരണം. സുഷമ സ്വരാജ്, മനോഹര്‍ പരീക്കര്‍ തുടങ്ങിയ നേതാക്കളാണ് മുത്തലിക്കിനെ പാര്‍ട്ടിയില്‍ എടുക്കുന്നതിനെ എതിര്‍ത്തത്.

English summary
The Goa government has banned the Hindu right wing Shri Ram Sena from entering the state, chief minister Manohar Parrikar told the state legislative assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X