ബെംഗളൂരുവില്‍ ടാക്‌സി ആപ്പ് കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ താക്കീത്
ബെംഗളൂരു: ബെംഗളൂരുനഗരത്തില്‍ ടാക്‌സി ആപ്പുകള്‍ക്ക് ജനകീയത ഏറി വരികയാണ്. ആ സമയത്താണ് ആപ്പ് കമ്പനികള്‍ക്ക് നിയമം പാലിക്കുന്നില്ലെന്ന കാരണത്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാരിന്റെ താക്കീത്.
കര്‍ണാടക ഓണ്‍-ഡിമാന്റ് ട്രാന്‍സ്‌പോര്‍ട്ടഷന്‍ ടെക്‌നോളജി അഗ്രിഗേറ്റര്‍ നിയമ പ്രകാരമുളള നടപടികള്‍ പൂര്‍ത്തിയാക്കാത്ത ടാക്‌സി ആപ് കമ്പനികളുടെ ലൈസന്‍സ് നിര്‍ത്തലാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുളളത്. ഉത്തരവ് പാലിക്കാത്ത ടാക്‌സി കമ്പനികള്‍ക്കെതിരെ മെയ് ഒന്നുമുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.
ഏപ്രില്‍ രണ്ടിനാണ് കമ്പനികള്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദശം നല്‍കിയത്. ഒട്ടേറെ കമ്പനികള്‍ ഇനിയും നടപടികള്‍ പൂര്‍ത്തീകരിക്കാനുണ്ട്.ചിലയിടങ്ങളില്‍ ടാക്‌സികള്‍ക്ക് പിടിച്ചെടുത്ത് പിഴ ചുമത്തലും ആരംഭിച്ചിട്ടുണ്ട്.

ഓല,യൂബര്‍ ടാക്‌സികളാണ് നഗരത്തില്‍ പ്രധാനമായും സര്‍വ്വീസ് നടത്തുന്നത്. ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്രാ സൗകര്യങ്ങള്‍ നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനികള്‍ യഥാര്‍ത്ഥത്തില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ റാം ഗൗഡ കുറ്റപ്പെടുത്തി.












Click it and Unblock the Notifications