കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൌരത്വ നിയമത്തെ എതിർക്കുന്ന സംസ്ഥാന സർക്കാരുകൾ വികാരം കൊണ്ട് കളിക്കുന്നു: നവാബ് മാലിക്

Google Oneindia Malayalam News

മുംബൈ: പൌരത്വ നിയമത്തിൽ സംസ്ഥാന സർക്കാരുകൾക്കെതിരെ എൻസിപി നേതാവ്. പൌരത്വ നിയമം നടപ്പാക്കില്ലെന്ന് പറയാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയില്ലെന്നും അത് സംസ്ഥാന സർക്കാരുകളുടെ പരിധിയിൽ വരുന്നതല്ലെന്നുമാണ് എൻസിപി നേതാവും ക്യാബിനറ്റ് മന്ത്രിയുമായ നവാബ് മാലിക് ചൂണ്ടിക്കാണിക്കുന്നത്.

 എഎപി അധികാരത്തിലെത്താന്‍ കാരണങ്ങള്‍ ഇതാണ്.... കേന്ദ്ര പദ്ധതികളെ കടത്തിവെട്ടിയ പദ്ധതികള്‍!! എഎപി അധികാരത്തിലെത്താന്‍ കാരണങ്ങള്‍ ഇതാണ്.... കേന്ദ്ര പദ്ധതികളെ കടത്തിവെട്ടിയ പദ്ധതികള്‍!!

പൌരത്വ നിയമം തങ്ങളുടെ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് പറയുന്ന സംസ്ഥാനങ്ങൾ ജനങ്ങളുടെ വികാരങ്ങൾ കൊണ്ട് കളിക്കുകയാണെന്നും മാലിക് കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ ദേശീയ പൌരത്വ രജിസ്റ്റർ നടപ്പിലാക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും എൻസിപി നേതാവ് ചൂണ്ടിക്കാണിക്കുന്നു.

 ജനങ്ങളുടെ വികാരം കൊണ്ട് കളിക്കുന്നു

ജനങ്ങളുടെ വികാരം കൊണ്ട് കളിക്കുന്നു

പൌരത്വ നിയമം നടപ്പിലാക്കില്ലെന്ന് പറയുന്ന സംസ്ഥാനങ്ങൾ ജനങ്ങളുടെ വികാരങ്ങൾ കൊണ്ടാണ് കളിക്കുന്നത്. പൌരത്വ നിയമം സംസ്ഥാന സർക്കാരുകളുടെ പരിധിയിൽ വരുന്നതല്ല. നിയമത്തിനെതിരെ പ്രമേയം പാസാക്കി താൽപ്പര്യക്കുറവ് പ്രകടിപ്പിക്കാൻ മാത്രമേ നമുക്ക് കഴിയൂ എന്നും നവാബ് മാലിക്ക് കൂട്ടിച്ചേർത്തു.

പേടിക്കേണ്ടതില്ലെന്ന്

പേടിക്കേണ്ടതില്ലെന്ന്

നമ്മളിരുന്ന് പൌരത്വ നിയമത്തെക്കുറിച്ച് ചർച്ച ചെയ്യണം. മഹാരാഷ്ട്രയിൽ പൌരത്വ നിയമം നടപ്പിലാക്കരുതെന്ന ആവശ്യമുന്നയിച്ച് മഹാരാഷ്ട്രയിലെ ജനങ്ങൾ മുന്നോട്ടുവരില്ല. ഇത് നമ്മുടെ പരിധിയിൽ വരുന്നന കാര്യവുമല്ല. മഹാരാഷ്ട്രയിൽ അനീതി സംഭവിക്കാൻ അനുവദിക്കില്ല. ആരും പേടിക്കേണ്ടതില്ലെന്നും അദ്ദേഹം ഉറപ്പുനൽകുന്നു.

 ഗോഡ്സെയുടെ മാനസികാവസ്ഥ

ഗോഡ്സെയുടെ മാനസികാവസ്ഥ


'യെ ലോ ആസാദി' മുദ്രാവാക്യം മുഴക്കി വിദ്യാർത്ഥികൾക്കെതിരെ വെടിയുതിർത്ത യുവാവ് നൽകുന്നത തെളിവ് ഗോഡ്സെയുടെ ചിന്താഗതിയുള്ളവർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് എന്ന് തന്നെയാണ്. ജാമിയയിൽ സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കെതിരെ വെടിയുതിർത്ത അക്രമിയെക്കുറിച്ച് സംസാരിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിഷേധക്കാർക്കെതിരെ അക്രമി വെടിയുതിർത്തതോടെ വിദ്യാർത്ഥികൾക്ക് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ആദ്യവാരമായിരുന്നു സംഭവം.

 പ്രായം വിഷയമല്ല...

പ്രായം വിഷയമല്ല...

ബിജെപി നേതാക്കൾ തങ്ങളുടെ പ്രസ്താവന കൊണ്ട് സാഹചര്യം മോശമാക്കുകയാണെന്നും നവാബ് മാലിക്ക് ആരോപിച്ചു. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന്റെ വിവാദ പ്രസ്താവനയെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വാദമാണ് ദില്ലിയിൽ വെടിയുതിർത്ത അക്രമി അവകാശപ്പെട്ടത്. എന്നാൽ സിഎഎ പ്രതിഷേധക്കാർക്കെതിരെ വെടിയുതിർത്ത ആൾക്ക് പ്രായപൂർത്തിയായിട്ടില്ല എന്നത് വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിശീലനം ലഭിച്ചു?

പരിശീലനം ലഭിച്ചു?

ജാമിയയിൽ സിഎഎ വിരുദ്ധ പ്രതിഷേധക്കാർക്കെതിരെ വെടിയുതിർത്ത പ്രതിക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ആരാണ് പരിശീലനം നൽകിയത്, ആരാണ് ആയുധം നൽകിയത് എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയാണ് വേണ്ടതെന്നും മാലിക് പറയുന്നു. മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ച ദിവസം രക്തസാക്ഷി ദിനമായാണ് ആചരിക്കുന്നത്. അതേ ദിനത്തിലാണ് ഇയാൾ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തതെന്നും എൻസിപി നേതാവ് ചൂണ്ടിക്കാണിക്കുന്നു.

English summary
State govts saying won't implement CAA playing with sentiments of people: NCP's Nawab Malik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X