കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ല, വിശദീകരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിയമപരമായ അവകാശമില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൾ പ്രകാരം നിയമം നടപ്പിലാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തുപൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു

കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അത് നടപ്പിലാക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. കേരളം, പഞ്ചാബ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയത്.

cab

കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന നിയമമാണിതെന്നും അതിനാൽ തന്നെ സംസ്ഥാനങ്ങൾ പിന്നോട്ട് പോകാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പൗരത്വം നൽകുന്നത് പൂർണമായും കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന കാര്യമായതിനാൽ സംസ്ഥാനങ്ങൾക്ക് ഇടപെടാനാകില്ല. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഒപ്പുവച്ചതോടെയാണ് പൗരത്വ ഭേദഗതി ബിൽ നിയമമായി മാറിയത്.

കേന്ദ്രത്തിന്റെ കരിനിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്നും സാധ്യമായ വേദികളിലെല്ലാം ഇതിനെ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് സർക്കാരും പ്രതിപക്ഷവും സംയുക്ത പ്രതിഷേധം നടത്താൻ ഒരുങ്ങുകയാണ്.

English summary
States has no right to reject citizenship amendment law, says home ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X