രാഷ്ട്രീയ പരിപാടികളിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ അതിരുകടക്കുന്നു; പശ്ചിമ ബംഗാൾ ബിജെപിയിൽ അതൃപ്തി
മൂന്നാം തവണയും മമത ബാനർജിയുടെയും സംഘത്തിന്റെയും സമ്പൂർണ ആധിപത്യമായിരുന്നു പശ്ചിമ ബംഗാളിൽ വ്യക്തമായത്
കൊൽക്കത്ത: ബിജെപി അതിന്റെ വളർച്ചയിൽ ഏറെ പ്രതീക്ഷ വെക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് പശ്ചിമ ബംഗാൾ. അതിലേക്ക് അവർ ഒരുപാട് മുന്നോട്ട് പോരുകയും ചെയ്തു. എന്നാൽ മമത ബാനർജിയെന്ന കൊൽക്കത്തക്കാരുടെ ദീദിയുടെ ജനപ്രീതിയിൽ ഇടിവ് ഉണ്ടാക്കാൻ ബിജെപിക്ക് ഇതുവരെ സാധിച്ചട്ടില്ല. ഇത് തെളിയിക്കുന്നതാണ് മാസങ്ങൾക്ക് മുൻപ് നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. മോദിയും അമിത് ഷായും അടക്കം കേന്ദ്ര നേതൃത്വം ക്യാംപ് ചെയ്ത് പ്രചരണം നടത്തിയിട്ടും തന്ത്രങ്ങളിലൂടെ തൃണമൂൽ കോൺഗ്രസിലെ ശക്തരായ നേതാക്കളെയും അതുവഴി പ്രവർത്തകരെയും സ്വന്തം ചേരിയിൽ എത്തിച്ചിട്ടും ടീം മമത തന്നെ വീണ്ടും അധികാരത്തിലെത്തി. മൂന്നാം തവണയും മമത ബാനർജിയുടെയും സംഘത്തിന്റെയും സമ്പൂർണ ആധിപത്യമായിരുന്നു പശ്ചിമ ബംഗാളിൽ വ്യക്തമായത്.

തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പശ്ചിമ ബംഗാളിൽ ബിജെപി ഇപ്പോൾ അത്ര നിസാരമായി തള്ളികളായാൻ സാധിക്കത്ത പ്രതിസന്ധിയാണ് നേരിടുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി ക്യാംപിലെത്തിയ നേതാക്കളും പ്രവർത്തകരും തിരികെ മടങ്ങുവാൻ മത്സരിക്കുകയാണ്. ഇതിന് പുറമെ അയൽ സംസ്ഥാനമായ ബിജെപിയുടെ ശക്തി കേന്ദ്രമായ ത്രിപുരയിലേക്കും തൃണമൂൽ കോൺഗ്രസ് തങ്ങളുടെ വേരുകൾ വിപുലീകരിക്കുന്നു.
അതിനിടയിലാണ് പശ്ചിമ ബംഗാൾ ബിജെപിക്ക് ഉള്ളിൽ തന്നെ ചെറിയ അതൃപ്തികൾ അതും കേന്ദ്ര നേതൃത്വത്തിനെതിരെ ഉയരുന്നത്. സംസ്ഥാനത്ത് രാഷ്ട്രീയ പരിപാടികൾ അടിച്ചേൽപ്പിക്കാൻ കേന്ദ്ര നേതാക്കൾ കാട്ടുന്ന തിടുക്കവും നിർബന്ധ ബുദ്ധിയുമാണ് സംസ്ഥാനത്തെ നേതാക്കളെ അസ്വസ്ഥരാക്കുന്നത്. പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ സംസ്കാരങ്ങളോട് ഒട്ടും ചേർന്ന് നിൽക്കുന്നതല്ല ജാഥകളും യാത്രകളും. ഇത് അടിച്ചേൽപ്പിക്കുന്ന പ്രവണതയിൽ സംസ്ഥാനത്തെ ബിജെപിക്ക് അതൃപ്തിയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പുനഃസംഘടനയ്ക്ക് ശേഷം സംസ്ഥാനത്ത് നിന്ന് നാല് പേരാണ് മന്ത്രിസഭയിൽ എത്തിയത്. ഇവരെ അഭിനന്ദിച്ചു കൊണ്ട് ആശീർവാദ് യാത്ര നടത്തുന്നതിനായിരുന്നു കേന്ദ്ര നേതൃത്വം താൽപര്യം കാണിച്ചത്. എന്നാൽ സംസ്ഥാനത്തെ നേതാക്കൾ ഇതിനെതിരെ രംഗത്തു വരുകയും ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമണ സംഭവങ്ങളിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരോടുള്ള ആദരഞ്ജലി അർപ്പിക്കലായി യാത്രയുടെ ലക്ഷ്യം മാറ്റിയതെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
ഓഗസ്റ്റ് 16 മുതൽ 19 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശിർവാദ് യാത്ര സംഘടിപ്പിക്കാനായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ആലോചന. എന്നാൽ ബിജെപി സംസ്ഥാന നേതൃത്വം ഇതിനെ ശക്തമായി തന്നെ എതിർക്കുകയായിരുന്നു. യാത്രകൾ പോലുള്ള രാഷ്ട്രീയ പരിപാടികൾ ഹിന്ദി ബെൽറ്റുകളിൽ വിജയകരമായേക്കാം എന്നാൽ പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ സംസ്കാരവുമായി ഒരു തരത്തിലും ചേർന്ന് പോകില്ലെന്നും അത് ഒരിക്കലും ജനങ്ങളെ ആകർഷിക്കില്ലെന്നും സംസ്ഥാനത്തെ നേതാക്കൾ ചൂണ്ടികാട്ടി. ഇതോടെയാണ് തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ അത്തരം യാത്രകൾ പാർട്ടിക്ക് കാര്യമായ ഫലം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയ സംസ്ഥാന ബിജെപി നേതൃത്വം, തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമത്തിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകർക്ക് ആദരാഞ്ജലി അർപ്പിക്കാൻ സാഹിദ് സമ്മാൻ യാത്ര എന്ന് പേരുമാറ്റണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം ഇത്തരം യാത്രകൾ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വേട്ടയാടിയ താഴെ തട്ടിലുള്ള ബിജെപി പ്രവർത്തകരോട കാണിക്കുന്ന മറ്റൊരു ക്രൂരതയായേക്കാമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. വലിയ അക്രമണ സംഭവങ്ങൾക്കാണ് മെയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പശ്ചിമ ബംഗാൾ സാക്ഷിയായത്. നിരവധി ജീവനുകൾ എടുക്കുന്നതിലേക്കും സംഘർഷങ്ങൾ വഴിമാറി. ഇത്തരം അക്രമണങ്ങളെ തുടർന്ന് വീടും നാടും ഉപേക്ഷിച്ച് പോയവർ തിരിച്ചു വരുന്ന സമയമാണിതെന്നും ഈ സാഹചര്യത്തിൽ യാത്രകൾ പോലുള്ള പരിപാടികൾ സ്ഥിതിഗതികൾ വഷളാക്കുമെന്നും ബിജെപി നേതാക്കൾ തന്നെ ചൂണ്ടികാണിക്കുന്നു.
"ബൂത്ത് തലത്തിലുള്ള ബിജെപി പ്രവർത്തകരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഞങ്ങളുടെ സംഘടനയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാൽ കേന്ദ്ര ബിജെപി നേതൃത്വം അവർ യാത്രകളിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു. പരിപാടി വിജയിച്ചില്ലെങ്കിൽ അത് പ്രവർത്തകരുടെ ആത്മ വീര്യത്തെ കൂടുതൽ തളർത്തും," അവർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിനെ തുടർന്ന്, കേന്ദ്ര നേതൃത്വത്തിന്റെ "അമിതമായ ഇടപെടൽ" ബംഗാളിലെ പാർട്ടിയുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തിയെന്ന് സംസ്ഥാന ഘടകത്തിന് തോന്നിയെന്ന് ബിജെപിക്ക് അകത്തുള്ളവർ തന്നെ പറയുന്നു.

അതേസമയം ബംഗാളില്‍ ബിജെപി തീര്‍ത്തും ഇല്ലാതാക്കാന്‍ രാഷ്ട്രീയ തന്ത്രം പയറ്റുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അധികാരം പിടിക്കാനുള്ള മോഹങ്ങളെ ഇല്ലാതാക്കാന്‍ തൃണമൂലിന് സാധിച്ചിരുന്നു. അടുത്ത ഘട്ടമായി രാജ്‌ബോങ്ഷി വിഭാഗത്തെ കൂടെ നിര്‍ത്താനാണ് മമതയുടെ ശ്രമം. ഇവര്‍ ബംഗാളിലെ പ്രബല വിഭാഗമാണ്. അതിലുപരി ബിജെപിയുടെ വോട്ടുബാങ്കാണ്. ഇവര്‍ പോയാല്‍ ബിജെപി ബംഗാളില്‍ പൂര്‍ണമായും തകര്‍ന്ന് തരിപ്പണമാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴുപത് സീറ്റിന് മുകളിലേക്ക് ബിജെപിക്ക് വരാനായതും രാജ്‌ബോങ്ഷി വിഭാഗത്തിന്റെ പിന്തുണ കൊണ്ടാണ്.
ആനന്ദ മഹാരാജ് എന്ന നേതാവിനെ ഒതുക്കുകയാണ് ആദ്യ ലക്ഷ്യം. കൂച്ച് ബീഹാര്‍ പീപ്പിള്‍സ് അസോസിയേഷന്‍ നേതാവാണ് അദ്ദേഹം. രാജ്‌ബോങ്ഷികള്‍ക്കിടയില്‍ വലിയ സ്വാധീനം ആനന്ദ മഹാരാജിനുണ്ട്. എന്നാല്‍ അടുത്തിടെ തൃണമൂലിന്റെ മുതിര്‍ന്ന നേതാവ് രബീന്ദ്രനാഥ് ഘോഷ് നേരത്തെ ആനന്ദ മഹാരാജിനെ വന്ന് കണ്ടത് ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. അര മണിക്കൂറോളം നീണ്ട ഈ കൂടിക്കാഴ്ച്ച ബിജെപിയുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുമോ എന്ന ഭയത്തിനാണ് വഴിവെച്ചിരിക്കുന്നത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് തൃണമൂല്‍ നേതാവ് ആനന്ദയെ കാണുന്നത്. തൃണമൂല്‍ എംഎല്‍എ ജഗദീഷ് ബാസുനിയയും നേരത്തെ മഹാരാജിനെ വന്ന് കണ്ടിരുന്നു.
Recommended Video

ബിജെപിയും തൃണമൂലും ഇത് രാഷ്ട്രീയ യോഗമല്ലെന്ന വിശദീകരണമാണ് നല്‍കുന്നത്. ഉത്തര ബംഗാളിലെ 54 സീറ്റില്‍ നിര്‍ണായക ഘടകമാണ് രാജ്‌ബോങ്ഷി വോട്ടുകള്‍. കൂച്ച് ബീഹാര്‍ അടക്കം ഇ തില്‍ വരും. ബംഗാളിലെ മൊത്തം വോട്ടര്‍മാരില്‍ 30 ശതമാനത്തോളം വരും രാജ്‌ബോങ്ഷി വോട്ടര്‍മാര്‍. മമത ബാനര്‍ജി നിര്‍ണായകമായ പല നീക്കങ്ങളും ഈ വോട്ടുബാങ്കിനായി നടത്തുന്നുണ്ട്. ദിലീപ് ഘോഷിന്റെ അനുനയ നീക്കവും ഇതിലുണ്ട്. അതേസമയം തൃണമൂല്‍ നേതാക്കളുടെ തുടര്‍ച്ചയായ വരവുകള്‍ സുവേന്ദു അധികാരിയെ അടക്കം ഭയപ്പെടുത്തുന്നുണ്ട്. ബിജെപി ദേശീയ നേതൃത്വം വലിയ പ്രതീക്ഷ വെച്ച നേതാവാണ് സുവേന്ദു. പാര്‍ട്ടി തകര്‍ന്നാല്‍ അതോടെ സുവേന്ദു ബിജെപിയില്‍ അപ്രസക്താവും.
ആനന്ദ മഹാരാജ് രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ലെന്ന് ബിജെപി കൂച്ച് ബീഹാര്‍ ജില്ലാ പ്രസിഡന്റ് മാലതി റാവ പറയുന്നു. അദ്ദേഹത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സന്ദര്‍ശിക്കുന്നു. അസുഖബാധിതനായത് കൊണ്ടാണിത്. മഹാരാജ് ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങില്ല. ബിജെപിയുമായി അദ്ദേഹത്തിന് നല്ല ബന്ധമാണ് ഉള്ളതെന്നും മാലതി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് അമിത് ഷാ ഉച്ചഭക്ഷണം കഴിച്ചത് ആനന്ദ മഹാരാജിനൊപ്പമായിരുന്നു. ഈ നീക്കം വലിയ വിജയമായിരുന്നു. ഉത്തര ബംഗാളില്‍ നിന്നാണ് വലിയ നേട്ടം ബിജെപിക്കുണ്ടായത്. കൂച്ച് ബീഹാര്‍ മേഖലയില്‍ രണ്ട് സീറ്റാണ് ആകെ തൃണമൂലിന് കിട്ടിയത്. ഏഴ് സീറ്റ് ബിജെപി കൊണ്ടുപോയി. സമീപ പ്രദേശങ്ങളിലും ടിഎംസിയുടെ പ്രകടനം മോശമായിരുന്നു. കൂച്ച് ബീഹാറില്‍ നിന്ന് കേന്ദ്ര മന്ത്രിയെ തന്നെ പ്രഖ്യാപിച്ചത് ഈ മേഖല കൈവിടാതിരിക്കാനാണ്.
-
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications