കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി അക്രമം: പുറത്തുനിന്നെത്തിയ 2000 പേർ തങ്ങിയത് തലസ്ഥാനത്തെ സ്കൂളുകളിലെന്ന് റിപ്പോർട്ട്

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ അക്രമസംഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ന്യൂനപക്ഷ പാനൽ റിപ്പോർട്ട്. ദില്ലി അക്രമ സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച 2000 ഓളം പേർ ദില്ലിയിലെ രണ്ട് സ്കൂളുകളിലായാണ് തങ്ങിയിരുന്നതെന്താണ് റിപ്പോർട്ടിൽ പറയുന്നത്. പുറത്തുനിന്നെത്തിയ 2000 പേരാണ് ദില്ലിയിലെ അക്രമസംഭവങ്ങൾക്ക് മുന്നോടിയായി 24 മണിക്കൂർ സമയം സ്കൂളുകളിൽ ചെലവഴിച്ചിട്ടുള്ളത്. ദില്ലി ന്യൂനപക്ഷ കമ്മീഷൻ പ്രതിനിധി സംഘത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ദില്ലി ന്യൂപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാൻ, കർത്താർ സിംഗ് കൊച്ചാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് വടക്കുകിഴക്കൻ ദില്ലിയിലെ അക്രമമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

 'പോലീസ് നോക്കുകുത്തിയായും സർക്കാർ കാഴ്ചക്കാരായും മാറിയപ്പോൾ നഷ്ടമായത് വിലപ്പെട്ട ജീവനാണ്' 'പോലീസ് നോക്കുകുത്തിയായും സർക്കാർ കാഴ്ചക്കാരായും മാറിയപ്പോൾ നഷ്ടമായത് വിലപ്പെട്ട ജീവനാണ്'

 ചോദ്യം പോലീസിന് നേരെ

ചോദ്യം പോലീസിന് നേരെ


ദില്ലി അക്രമത്തിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനായി 2000 പേർ എങ്ങനെയാണ് സ്കൂളുകളിൽ തങ്ങിയതെന്നാണ് ന്യൂനപക്ഷ കമ്മീഷൻ ഉന്നയിക്കുന്ന ചോദ്യം. ഇത്രയധികം പേരെ തലസ്ഥാനത്ത് തങ്ങാൻ അനുവദിച്ചതിന്റെ ഉത്തരവാദിത്തം ദില്ലി പോലീസിനാണെന്നും ചെയർമാൻ കുറ്റപ്പെടുത്തുന്നു.

എത്തിയത് രണ്ട് സ്കൂളുകളിൽ

എത്തിയത് രണ്ട് സ്കൂളുകളിൽ


ഫൈസൽ ഫറൂഖിന്റെ ഉടമസ്ഥതയിലുള്ള രാജധാനി പബ്ലിക് സ്കൂൾ, പങ്കജ് ശർമയുടെ ഉടമസ്ഥതയിലുള്ള ഡിആർപി കോൺവെന്റ് സ്കൂൾ എന്നിവിടങ്ങളിലായാണ് ദില്ലിക്ക് പുറത്തുനിന്നെത്തിയ അക്രമികൾ സംഘടിച്ചിരുന്നതെന്നാണ് ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. രണ്ട് സ്കൂളുകൾക്കുമായി ഒരേ ചുറ്റുമതിലാണുള്ളത്. ഫെബ്രുവരി 24ന് വൈകിട്ട് 6.30ന് 500 ഓളം പേർ എത്തിയിരുന്നുവെന്നാണ് സ്കൂളിലെ ഡ്രൈവറെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്. ഇവർ ഹെൽമെറ്റ് ധരിക്കുകയും മുഖം മൂടി ധരിക്കുകയും ചെയ്തിരുന്നു. അവർ അടുത്ത 24 മണിക്കൂർ സ്കൂളിൽ തന്നെ തങ്ങിയിരുന്നുവെന്നുമാണ് ഡ്രൈവർ പറയുന്നു.

 മുഖം മറച്ച് ആയുധങ്ങളേന്തി

മുഖം മറച്ച് ആയുധങ്ങളേന്തി

ഫെബ്രുവരി 25ന് പോലീസ് പ്രദേശത്ത് എത്തിയോടെയാണ് ഇവർ സ്കൂളിലുണ്ടായിരുന്നവർ ഒഴിഞ്ഞുപോയത്. യുവാക്കളായ ഇവർ കയ്യിൽ ആയുധങ്ങളേന്തിയിരുന്നു. സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീടുകൾക്ക് മുകളിലേക്ക് പെട്രോൾ ബോംബുകൾ എറിയുന്നതിനുള്ള തെറ്റാലികളും ഇവരുടെ പക്കലുണ്ടായിരുന്നു. രണ്ട് സ്കൂളുകളിലേക്കും സഞ്ചരിക്കുന്നതിനായി വലിയ കയറുകളും ഇവരുടെ പക്കലുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ജനക്കൂട്ടം സ്കൂളിൽ തങ്ങിയതിന്റെ ചിത്രങ്ങളും രാജധാനി സ്കൂൾ കമ്മീഷന് കൈമാറിയിട്ടുണ്ട്. എന്നാൽ മുഖം മറച്ചും ഹെൽമെറ്റ് ധരിച്ചുമാണ് യുവാക്കൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. രണ്ട് സ്കൂളുകളിലും ഇത്തരത്തിലാണ് ആളുകൾ എത്തിയതെന്നും സുരക്ഷാ ജീവനക്കാർ പറയുന്നു.

 24 മണിക്കൂർ സ്കൂളിനുള്ളിൽ

24 മണിക്കൂർ സ്കൂളിനുള്ളിൽ

ഡിആർപി സ്കൂളിൽ 1500 പേരാണ് 24 മണിക്കൂറോളം സമയം ചെലവഴിച്ചത്. ഫെബ്രുവരി 24ന് വൈകിട്ട് മുതൽ 24 മണിക്കൂർ സമയം ഈ ആളുകൾ സ്കൂളിലുണ്ടായിരുന്നുവെന്ന് സുരക്ഷാ ജീവനക്കാരനായ രൂപ് സിംഗ് കമ്മീഷനോട് വെളിപ്പെടുത്തി. സിംഗ് കുടുംബത്തോടൊപ്പം ക്വാർട്ടേഴ്സിനുള്ളിലാണ് താമസിച്ചിരുന്നത്. അക്രമികൾ സ്കൂളിലെ വസ്തുുക്കൾ കവർച്ച ചെയ്യാനും അഗ്നിക്കിരയാക്കാനും ശ്രമിച്ചിരുന്നുവെന്നും സിംഗ് കമ്മീഷനോട് വെളിപ്പെടുത്തി. പ്രശ്നബാധിത പ്രദേശം സന്ദർശിച്ചപ്പോൾ സ്കൂളിലെ ഡെസ്കുകൾ അഗ്നിക്കിരയാക്കിയ നിലയിലായിരുന്നുവെന്നാണ് ന്യൂനപക്ഷ കമ്മീഷൻ പറയുന്നു.

 ഭക്ഷണമെത്തിക്കുന്നത് പുറത്തുനിന്ന്

ഭക്ഷണമെത്തിക്കുന്നത് പുറത്തുനിന്ന്

ചെറിയ ട്രക്കുകളിലായി സ്കൂളിൽ നിന്ന് പല സംഘങ്ങളായി പുറത്തുപോകുന്ന ഇവർ രണ്ടോ മൂന്നോ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചെത്താറുണ്ട്. വടക്കുകിഴക്കൻ ദില്ലിയിൽ വീടുകളും കടകളും തീയിട്ടതിനും കവർച്ചക്കും പിന്നിൽ ഈ സംഘമായിരുന്നുവെന്ന നിഗമനത്തിലാണ് കമ്മീഷൻ. സംഘത്തിന് പുറത്തുനിന്നാണ് ഭക്ഷണം എത്തിച്ചിരുന്നതെന്നും സ്കൂൾ ജീവനക്കാർ പറയുന്നു. പ്രാദേശികരായ ജനങ്ങളിൽ നിന്ന് ഇവർക്ക് പിന്തുണ ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.

 നഷ്ടപരിഹാരം അപര്യാപ്തം

നഷ്ടപരിഹാരം അപര്യാപ്തം

പ്രാദേശിക പിന്തുണയോടെ മുസ്ലിങ്ങളുടെ വീടുകൾക്കും കടകൾക്കും പരമാവധി ക്ഷതമേൽപ്പിക്കുന്നതിനായി പദ്ധതിയിട്ട് നടപ്പിലാക്കിയ അക്രമമാണ് ദില്ലിയിൽ നടന്നിട്ടുള്ളതെന്നാണ് ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. സഹായമില്ലാതെ അക്രമത്തിന്റെ ഇരകൾക്ക് വീടുകൾ നിർമിക്കാൻ കഴിയില്ല. ദില്ലി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു.

പോലീസ് അകമ്പടിയോടെ സന്ദർശനം

പോലീസ് അകമ്പടിയോടെ സന്ദർശനം


പ്രശ്ന ബാധിത പ്രദേശത്തെ അസിസ്റ്റന്റ് ഡെപ്യൂട്ടി കമ്മീഷണർമാരുമായി കൂടിക്കാഴ്ച നടത്തിയ ന്യൂനപക്ഷ കമ്മീഷൻ പ്രതിനിധി സംഘം ജനങ്ങളെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കുന്നതിലും പുനരധിവസിപ്പിക്കുന്നതിലുമുള്ള പ്രശ്നങ്ങളും വിശദീകരിച്ചിരുന്നു. ചില പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ന്യൂനപക്ഷ കമ്മീഷൻ പ്രതിനിധി സംഘം പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിയത്.

English summary
State Minorities Panel Report's revealation about Delhi violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X