കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം നല്‍കേണ്ട, 3 കോടി പേര്‍ക്ക് സൗജന്യ വാക്സിന്‍; 4 കമ്പനികള്‍ക്ക് കൂടി ഉടന്‍ അനുമതിയെന്നും മോദി

Google Oneindia Malayalam News

ദില്ലി: ജനുവരി 16 മുതല്‍ മുപ്പത് കോടിയോളം വരുന്ന ജനവിഭാഗത്തിന് കൊവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ രാജ്യം സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് കമ്പനികളുടെ കോവിഡ് വാക്സീനുകൾക്ക് ഉടൻ അനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ മേഖലയ്ക്ക് പുറമെ സ്വകാര്യ േമഖലയിലെ ആരോഗ്യ പ്രവർത്തകർക്കും വാക്സീൻ നൽകും.

യു ഡി എ ഫില്‍ കിട്ടാത്തത് എല്‍ ഡി എ ഫില്‍ നേടാന്‍ ജോസും കൂട്ടരും; ലക്ഷ്യം റാന്നി, തിരുവല്ലക്കും ശ്രമംയു ഡി എ ഫില്‍ കിട്ടാത്തത് എല്‍ ഡി എ ഫില്‍ നേടാന്‍ ജോസും കൂട്ടരും; ലക്ഷ്യം റാന്നി, തിരുവല്ലക്കും ശ്രമം

ആരോഗ്യ പ്രവർത്തകരുടെയും പോലീസ്, സിവിൽ ഡിഫൻസ്, ശുചിത്വ തൊഴിലാളികൾ തുടങ്ങിയ മുൻ‌നിര പ്രവർത്തകരുടെയും ആദ്യ ഘട്ട പ്രതിരോധ കുത്തിവയ്പ്പിനുള്ള എല്ലാ ചെലവുകളും കേന്ദ്രം വഹിക്കുമെന്നും പ്രധാനമന്ത്രി മോദി പ്രസംഗിച്ചു. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആളുകള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഇതിന്‍റെ ഒരു ചിലവും സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കേണ്ടതില്ല. ആദ്യ മൂന്ന് കോടി പേര്‍ക്കുള്ള വാക്സിന്‍ വിതരണത്തിനുള്ള മുഴുവന്‍ ചിലവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും-പ്രധാനമന്ത്രി വ്യക്തമാക്കി.

 modi-mann-ki-baat

എല്ലാവര്‍ക്കും വാക്സിനുകള്‍ ലഭിക്കേണ്ടതുണ്ട്. വാക്സിന്‍ വിതരണത്തില്‍ രാഷ്ട്രീയക്കാര്‍ അവരുടേതായ ഇടപെടലുകളോ സമ്മര്‍ദ്ദങ്ങളോ ചെലുത്താന്‍ പാടില്ല. ശാസ്ത്രരംഗത്തെ വിദഗ്ധരുടെ തീരുമാനങ്ങൾ വിശ്വാസത്തിലെടുക്കണം. കോവിഷീൽഡ് വാക്സീൻ നൽകാൻ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് ഓർഡർ നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു. "ഇന്ത്യയുടെ വാക്സിനുകൾ ഏറ്റവും ചെലവു കുറഞ്ഞതാണ്," പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച് ഇന്ത്യയ്ക്ക് ലഭിക്കുന്ന അനുഭവം വാക്സിനേഷൻ പ്രക്രിയയിൽ വളരെ ഉപയോഗപ്രദമാകും ... മുഴുവൻ പ്രക്രിയയിലും നമുക്ക് പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഒരു കോടി ആരോഗ്യ പ്രവർത്തകരും രണ്ട് കോടി മുന്‍നിര പ്രതിരോധ പ്രവര്‍ത്തകരുമാണ് ആദ്യം കുത്തിവയ്പ് നടത്തുകയെന്നും സർക്കാർ വ്യക്തമാക്കി. അടുത്തത് 50 വയസ്സിനു മുകളിലുള്ളവരും 50 വയസ്സിന് താഴെയുള്ളവരും പ്രമേഹം, ഹൃദ്രോഗം, മറ്റ് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവര്‍ക്കുമായിരിക്കും വാക്സിനുകള്‍ വിതരണം ചെയ്യുക. ആകെ 27 കോടി പ്രവര്‍ത്തകരാണ് ഈ മൂന്നാം ഗ്രൂപ്പില്‍ വരുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിക്ക് സ്‌നേഹാദരങ്ങള്‍, സിനിമാ മേഖലയിലെ ഇളവുകളില്‍ പിണറായിക്ക് നന്ദിയുമായി മോഹന്‍ലാല്‍!!മുഖ്യമന്ത്രിക്ക് സ്‌നേഹാദരങ്ങള്‍, സിനിമാ മേഖലയിലെ ഇളവുകളില്‍ പിണറായിക്ക് നന്ദിയുമായി മോഹന്‍ലാല്‍!!

Recommended Video

cmsvideo
കോവിഡ് വാക്സീൻ കുത്തിവെപ്പിൽ കാരുണ്യ മോഡൽ നടപ്പാക്കാൻ ആലോചിച്ച് സർക്കാർ

English summary
state need not be pay for vaccine; 4 more covid vaccines will be sanctioned soon says narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X