ബാബ രാംദേവിന് തുച്ഛ വിലയ്ക്ക് ഭൂമി; ചോദ്യം ചെയ്താല്‍ 'പണി' ദാ..... ഇങ്ങനെ വരും
പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിജയ് കുമാറിനെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ വര്‍ഷം ബാബ രാംദേവിന് ഫുഡ് പാര്‍ക്ക് സ്ഥാപിക്കാനായി നാഗ്പൂരില്‍ ഭൂമി അനുവദിച്ചതിനെയായിരുന്നു ചോദ്യം ചെയ്തത്.
മുംബൈ: ബാബാ രാംദേവിന് തുഛ വിലക്ക് ഭൂമി അനുവദിച്ചത് ചോദ്യം ചെയ്ത മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രതികാര നടപടി. ആഴ്ചകള്‍ക്കകം മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥലം മാറ്റുകയായിരുന്നു. പ്രിന്‍സിപ്പല്‍
സെക്രട്ടറി ബിജയ് കുമാറിനെയാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ വര്‍ഷം ബാബ രാംദേവിന് ഫുഡ് പാര്‍ക്ക് സ്ഥാപിക്കാനായി നാഗ്പൂരില്‍ ഭൂമി അനുവദിച്ചതിനെയായിരുന്നു ചോദ്യം ചെയ്തത്.
രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ലിമിറ്റഡിനാണ് സര്‍ക്കാര്‍ ഭൂമി തുഛവിലക്ക് നല്‍കിയത്. ഏക്കറിന് സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരു കോടി രൂപ വിലയിട്ട ഭൂമിയാണ് ബാബാ രാംദേവിന് ഏക്കറിന് 25 ലക്ഷം എന്ന നിരക്കില്‍ നല്‍കിയത്. 230 ഏക്കര്‍സ്ഥലം 58.63 കോടി രൂപക്കാണ് രാംദേവ് സ്വന്തമാക്കിയത്.

പ്രിന്‍സിപ്പില്‍ സെക്രട്ടറി
വില സംബന്ധിച്ച് അന്ന് ധനകാര്യ വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന ബിജയ് കുമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന വിവരാവകാശ രേഖകള്‍ പറയുന്നു.

എല്ലാം പെട്ടെന്ന്
ഇതിന് പിന്നാലെ മൂന്നാഴ്ചക്ക് ശേഷം ഇദ്ദേഹത്തെ തേടിയെത്തിയത് സര്‍ക്കാരിന്റെ സ്ഥലം മാറ്റ ഉത്തരാവായിരുന്നു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്
ഭുമി കൈമാറ്റവുമായ ബന്ധപ്പെട്ട വിഷയത്തില്‍ നിയമവിരുദ്ധമായി ഒന്നും തന്നെയില്ലന്നും കുമാറിന്റെ സ്ഥലംമാറ്റ ഉത്തരവില്‍ അസ്വാഭാവികതയൊന്നുമില്ലന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പ്രതികരിച്ചു.

ഉദ്യോഗസ്ഥരുടെ കാലാവധി
പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റ് ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴാണ് ബിജയ് കുമാറിനെ സ്ഥലം മാറ്റിയത്. സാധാരണ പുതിയപോസ്റ്റിലെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാലാവധി മൂന്ന് വര്‍ഷമായിരിക്കെയാണിത്.












Click it and Unblock the Notifications