പെട്രോള്‍ വിലയില്‍ 1.25 രൂപ കുറയും?
ദില്ലി: പെട്രോള്‍ വിലയില്‍ ലിറ്ററിന് ഒരു രൂപ 25 പൈസ കുറഞ്ഞേക്കും. ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതും രൂപയുടെ മൂല്യം ഉയര്‍ന്നതുമാണ് പെട്രോളിന്റെ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിയ്ക്കുന്നത്. ഏപ്രില്‍ ആദ്യ വാരം തന്നെ വിലനിലവാരം പുതുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടാകാനാണ് സാധ്യത.
മാര്‍ച്ച് 31 നോ ഏപ്രില്‍ ആദ്യമോ ചേരുന്ന എണ്ണക്കമ്പനികളുടെ യോഗമാകും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ ഉണ്ടെങ്കിലും പെട്രോള്‍ വില നിയന്ത്രിയ്ക്കുന്നതിന്റഎ അവകാശം എണ്ണക്കമ്പനികള്‍ക്ക് ആയതിനാല്‍ വില കുറയ്ക്കുന്നതിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമില്ലെന്നും എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ പുതുക്കിയ പെട്രോള്‍ വില നിലവില്‍ വരാനാണ് സാധ്യത.പെട്രോള്‍ വിലയില്‍ ഇളവ് വരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചെങ്കിലും ഡീസല്‍ വിളയില്‍ 50 പൈസ വര്‍ദ്ധിപ്പിയ്ക്കുന്നത് തുടരാനാണ് സാധ്യത.












Click it and Unblock the Notifications