കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണകം, ഗോമൂത്രം വിപണനത്തിന് സ്റ്റാര്‍ട്ടപ്പുകളുമായി ഗുജറാത്ത് സര്‍ക്കാര്‍

പശുക്കളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വലിയ വിപണന സാധ്യതയുണ്ടെന്ന് ഗോ സേവാ ആയോഗിന്റെ ചെയര്‍മാന്‍ വല്ലഭ് കത്തിരിയ പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

ഗാന്ധിനഗര്‍: പശുക്കളുമായി ബന്ധപ്പെട്ട പുതിയ വ്യവസായങ്ങള്‍ തുടങ്ങാന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശുക്കളുമായി ബന്ധപ്പെട്ട ഉല്‍പ്പനങ്ങള്‍ക്കായി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനാണ് തീരുമാനം. ഗോ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവന്നതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാരിന്റെ നടപടി.

Cow

പാല്‍, നെയ്യ്, ചാണകം, ഗോമൂത്രം, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നിവ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ച് വില്‍പ്പന നടത്താനാണ് ഉദ്ദേശിക്കുന്നത്. ചേംബര്‍ ഓഫ് കൊമേഴ്‌സ്, കമ്പനികള്‍, വ്യവസായികള്‍ എന്നിവരുമായി സര്‍ക്കാര്‍ വിഷയം ചര്‍ച്ച ചെയ്തു.പദ്ധതികള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ പ്രത്യേക തുക മാറ്റിവയ്ക്കും.

ഗോ സേവാ ആയോഗിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നത്. പശുക്കളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വലിയ വിപണന സാധ്യതയുണ്ടെന്ന് ഗോ സേവാ ആയോഗിന്റെ ചെയര്‍മാന്‍ വല്ലഭ് കത്തിരിയ പറഞ്ഞു.

പ്രമുഖ വ്യവസായികളെ പദ്ധതി നടത്തിപ്പിനായി ക്ഷണിക്കും. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനാവും. പശുപരിപാലനത്തിന് സ്ത്രീകളുടെ കൂടി പങ്കാളിത്തത്തോടെയുള്ള പദ്ധതികളാണ് ആലോചിക്കുന്നതെന്നും കത്തിരിയ പറഞ്ഞു.

English summary
After enacting the stringent new cow protection law, the Gujarat BJP government plans to launch cow-oriented startups, aiming to promote cow-based industry in the state. These will conduction activities ranging from professional cow rearing to sale of products like cow milk, ghee, gau mutra, arak, chaan, medicines, beauty cream etc. The startups will focus on branding cow products through new mediums.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X