ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്കില്‍ വര്‍ദ്ധനവ്; ഭയാനകമായ സാഹചര്യം, കേരളം 15ാം സ്ഥാനത്ത്
ദില്ലി : രാജ്യത്തെ ജൂണ്‍ മാസത്തെ തൊഴിലില്ലായ്മ നിരക്കുമായി ബന്ധപ്പെട്ട കണക്ക് പുറത്ത്. ഇന്ത്യയിലെ ഇപ്പോഴത്തെ തൊഴില്‍ സാഹചര്യം ഭയാനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ മനസിലാവുന്നത്. കൊവിഡും ലോക്കഡൗണുമെല്ലാം ഇപ്പോഴത്തെ ഈ സാഹചര്യത്തിന് വില്ലനാണെന്ന് വേണം പറയാന്‍. ഓരോ സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ നിരക്കില്‍ സംഭവച്ചിച്ച മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം..

തൊഴില്‍ പ്രതിസന്ധിക്കിടയിലും, തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഗണ്യമായി കുറയ്ക്കാന്‍ ഉത്തര്‍പ്രദേശിന് കഴിഞ്ഞുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി പുറത്തുവിട്ട ഡാറ്റയില്‍ നിന്ന് വ്യക്തമാകുന്നു. ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ ആകെ തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനമാണ്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് രാജസ്ഥാനും രണ്ടാം സ്ഥാനത്ത് ഹരിയാനയുമാണ്.

സംസ്ഥാനത്തിന്റെ തൊഴിലില്ലായ്മ നിരക്ക് എല്ലായ്പ്പോഴും ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ തൊഴിലില്ലായിമ നിരക്ക് കുതിച്ചുയരുകയാണ്. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ തൊഴിലില്ലായ്മ നിരക്കില്‍ വലിയ മാറ്റമാണ് സംഭവിച്ചത്. 2019 ജൂണില്‍ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 7.9 ശതമാനവും യുപിയിലേത് 11.2 ശതമാനവുമാണ്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ജൂണില്‍ ഇന്ത്യയുടെ നിരക്ക് 7.8 ശതമാനവും ഉത്തര്‍ പ്രദേശില്‍ 2.8 ശതമാനവുമാണ്.

യുപിയില്‍ നിക്ഷേപകരുടെ താല്‍പര്യം ഉല്‍പ്പാദനവും അടിസ്ഥാന സൗകര്യ വികസനവും വര്‍ധിപ്പിച്ചതായും ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിച്ചതായും ഉത്തര്‍പ്രദേശിലെ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ഡി കെ സിംഗ് പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമവും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളും സംസ്ഥാനത്തെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലില്ലായ്മ നിരക്കില്‍ കേരളം 15ാം സ്ഥാനത്താണ്. കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനമാണ്. 2021 ജനുവരി മാര്‍ച്ച് കാലയളവില്‍ 14.2 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ഇത് 2022ല്‍ ഇതേ കാലയളവില്‍ 13.2 ശതമാനമായി. ജൂണ്‍ മാസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ കേരളത്തില്‍ 5.3 ശതമാനമാണെന്ന് ഇപ്പോല്‍ പുറത്തുവന്ന കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നു.

രാജസ്ഥാന്‍, അസം, ഹരിയാന, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് 2019 ജൂണിനെ അപേക്ഷിച്ച് 2022 ജൂണില്‍ 4 മുതല്‍ 16 ശതമാനം വരെ ഉയര്‍ന്നു. രാജസ്ഥാനിലെ തൊഴിലില്ലായ്മ നിരക്ക് 2019 ജൂണില്‍ 13.9 ശതമാനത്തില്‍ നിന്ന് 2022 ജൂണില്‍ 29.8 ആയി ഉയര്‍ന്നു. അസമില്‍ ഇതേ കാലയളവില്‍ 5.9 ശതമാനത്തില്‍ നിന്ന് 17.2 ശതമാനമായി ഉയര്‍ന്നു.

അതേസമയം, ഇന്ത്യയിലെ ഇപ്പോഴത്തെ തൊഴില്‍ സാഹചര്യം ഭയാനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കാരണം, തൊഴിലവസരങ്ങള്‍ മെയ് മാസത്തില്‍ 404 ദശലക്ഷത്തില്‍ നിന്ന് 13 ദശലക്ഷം കുറഞ്ഞ് ജൂണില്‍ 390 ദശലക്ഷമായി. ലോക്ക്ഡൗണ്‍ അല്ലാത്ത മാസത്തില്‍ തൊഴിലവസരങ്ങളിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്.

അതേസമയം, നഗരങ്ങളിലെ തൊഴിലില്ലായ്മ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. മെയ് മാസത്തില്‍ 8.21% ആയിരുന്നത് ജൂണില്‍ 7.30% ആയി. ഗ്രാമീണ തൊഴിലില്ലായ്മ 2022 മെയ് മാസത്തില്‍ 6.62% ആയിരുന്നത് 2022 ജൂണില്‍ 8.03% ആയി ഉയര്‍ന്നിട്ടുണ്ട്.
മട്ടന്‍ ബിരിയാണിയാണോ ഇന്നത്തെ ഡിഷ്; അമലയുടെ ചിത്രത്തില്‍ ആരാധകര്‍, വൈറല്‍












Click it and Unblock the Notifications