മോദി സര്‍ക്കാരിന്റെ പ്രകടനം യുപിഎ സര്‍ക്കാരിനേക്കാള്‍ താഴെ....കണക്കുകളില്‍ കോണ്‍ഗ്രസ് മുന്നില്‍!!
Recommended Video

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന ഭൂരിഭാഗം സര്‍വേകളിലും മോദി സര്‍ക്കാരിന് കുതിപ്പുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. കഴിഞ്ഞ ദിവസം ദി ഹിന്ദുവും ലോക്‌നിധിയും ചേര്‍ന്ന് നടത്തിയ സര്‍വേകളിലും ഇക്കാര്യം തന്നെയായിരുന്നു സൂചിപ്പിച്ചത്. എന്നാല്‍ സര്‍ക്കാരിന് ഇതില്‍ നിന്ന് ആശ്വസിക്കാന്‍ കഴിയില്ലെന്നാണ് ഈ സര്‍വേ വ്യക്തമാക്കിയത്. പ്രതിപക്ഷം ഗ്രാഫുയര്‍ത്തുന്നുണ്ട് എന്ന് വ്യക്തമാണ്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ബിജെപിയില്‍ ജനപ്രിയനല്ലാത്ത മറ്റൊരു നേതാവില്ലാത്തതും ബിജെപിക്ക് വലിയ തിരിച്ചടിയാണ്. എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം കിട്ടുമെന്ന ഉറപ്പും ലോക്‌നിധി പറയുന്നില്ല. പക്ഷേ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബിജെപി ആശങ്കപ്പെടേണ്ട കാര്യങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നാണ് ഹിന്ദുവിന്റെ വിലയിരുത്തല്‍.

മോദിക്ക് മുന്‍തൂക്കം
ഹിന്ദു ലോക്‌നിധി നടത്തിയ സര്‍വേയില്‍ 59 ശതമാനം പേര്‍ മോദി സര്‍ക്കാരില്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. 35 പേര്‍ അതൃപ്തിയാണ് രേഖപ്പെടുത്തിയത്. 13 ശതമാനം വര്‍ധനവാണ് മോദി സര്‍ക്കാരിന്റെ ജനപ്രീതിയില്‍ ഉണ്ടായത്. ഒരുവര്‍ഷം മുമ്പ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണെന്ന് പറയുന്നവരുടെ എണ്ണമായിരുന്നു മുമ്പില്‍. എന്നാല്‍ സര്‍ക്കാരിന് രണ്ടാമത് അവസരം നല്‍കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് മോദി സര്‍ക്കാരിന് അത്ര മികച്ച പ്രതികരണമല്ല ലഭിച്ചത്.

മന്‍മോഹനേക്കാള്‍ പിന്നില്‍
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് 46 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 36 ശതമാനം ഇതിനെ എതിര്‍ത്തു. ഇവിടെ കോണ്‍ഗ്രസിന്റെ ഭരണവുമായി താരതമ്യം ചെയ്യുമ്പോള്‍ മോദിക്ക് രണ്ടാമത് അവസരമുണ്ടാകുമോ എന്നത് ഉറപ്പില്ലാത്ത കാര്യമാണ്. 2009ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ 64 ശതമാനം പേര്‍ പിന്തുണച്ചിരുന്നു. 21 ശതമാനം പേര്‍ മോശമെന്നാണ് പറഞ്ഞത്. അന്ന് 262 സീറ്റാണ് യുപിഎ നേടിയത്. അപ്പോഴും ഭൂരിപക്ഷത്തിന് പുറത്തായിരുന്നു. ഇവിടെ മോദി സര്‍ക്കാരിനെതിരെയുള്ള ജനവികാരം കൂടുതലാണ്.

ബിജെപിക്ക് അഗ്നിപരീക്ഷ
യുപിഎയ്ക്ക് നിരവധി പാര്‍ട്ടികളുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഇവിടെ എന്‍ഡിഎയെ ജെഡിയു അല്ലാതെ താങ്ങിനിര്‍ത്തുന്ന മറ്റ് പാര്‍ട്ടികളില്ല. അതുകൊണ്ട് പ്രതിപക്ഷവുമായുള്ള പോരാട്ടം ഇഞ്ചോടിഞ്ചാണ്. രണ്ടാം യുപിഎ സര്‍ക്കാരിന് 2014ല്‍ ഉണ്ടായിരുന്ന ജനപ്രീതിയാണ് നേരത്തെ മോദി സര്‍ക്കാരിനുള്ളത്. പക്ഷേ ഇപ്പോഴും ഭൂരിപക്ഷം ഉറപ്പാക്കാവുന്ന തരത്തിലേക്ക് ബിജെപി എത്തിയിട്ടില്ല.

മോദിക്ക് പാളിയത് എവിടെ
മോദി സര്‍ക്കാരിന് അഴിമതി, വിലക്കയറ്റം, തൊഴിലവസരങ്ങള്‍ ഒരുക്കുന്നത് എന്നീ കാര്യങ്ങളില്‍ വോട്ടര്‍മാരുടെ പ്രതികരണം പോസിറ്റീവല്ല. തൊഴില്‍ വലിയ പ്രശ്‌നമായി ബിജെപിക്ക് മുന്നിലുണ്ട്. വോട്ടര്‍മാര്‍ പൊതുപ്രശ്‌നത്തില്‍ ഉറച്ച് നിന്ന് വോട്ടു ചെയ്താല്‍ മോദിക്ക് രണ്ടാമൂഴം ലഭിക്കില്ല. മോദി സര്‍ക്കാരിന്റെ ജനപ്രീതി ഏറ്റവും ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്നത് രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണെന്ന് സര്‍വേ പറയുന്നു.

ദക്ഷിണേന്ത്യയില്‍ തകരും
ദക്ഷിണേന്ത്യയില്‍ കര്‍ണാടക ഒഴിച്ച് ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും മോദി സര്‍ക്കാര്‍ ജനപ്രിയമല്ല. ഏറ്റവും താഴ്ന്ന നിലയിലാണ്. തെലങ്കാനയിലും കേരളത്തിലും സംസ്ഥാന സര്‍ക്കാരാണ് ജനപ്രിയം. പഞ്ചാബിലും കോണ്‍ഗ്രസാണ് ജനപ്രിയം. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കണക്കുകള്‍ കോണ്‍ഗ്രസിനൊപ്പമാണ്. അതേസമയം ബീഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപി എംപിമാരുടെ പ്രകടനം വളരെ മോശമാണെന്ന് സര്‍വേ പറയുന്നു.












Click it and Unblock the Notifications