കേന്ദ്രം വാക്സിൻ നൽകിയെങ്കിലും സംസ്ഥാനങ്ങൾ ഉപയോഗിക്കുന്നില്ല; ആരോഗ്യ വകുപ്പിന്റെ പ്രസ്താവന ഇങ്ങനെ...
കേന്ദ്രം വാക്സിൻ നൽകിയെങ്കിലും സംസ്ഥാനങ്ങൾ ഉപയോഗിക്കുന്നില്ല; ആരോഗ്യ വകുപ്പിന്റെ പ്രസ്താവന ഇങ്ങനെ...
ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണത്തിൽ കൃത്യമായ കണക്കുകൾ വ്യക്തമാക്കി കേന്ദ്രം. ഇതുവരെ 1.29 കോടി കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകിയതായി കേന്ദ്രം അറിയിച്ചു.
എന്നാൽ, ഇതിൽ 216.5 ദശ ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസുകൾ ഉപയോഗിക്കാതെ ഇരിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നേരിട്ടാണ് കേന്ദ്രം വാക്സിൻ നൽകിയത്. ഉപയോഗിക്കാതെ തുടരുന്ന വാക്സിനുകൾ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയുടെ ജനങ്ങളുടെ വാക്സിനേഷൻ ശേഷി വർധിപ്പിക്കാനും രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് അതിന്റെ വ്യാപ്തി വികസിപ്പിക്കാനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

" കോവിഡ് - 19 വാക്സിനേഷൻ പ്രക്രിയയുടെ സാർവത്രിക വൽക്കരണത്തിന്റെ പുതിയ ഘട്ടത്തിൽ, രാജ്യത്തെ വാക്‌സിൻ നിർമ്മാതാക്കൾ ഉൽപ്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 75 % ഉം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ സംഭരിക്കുകയും സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യും," ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
വാക്‌സിനുകളുടെ വർദ്ധിച്ച ലഭ്യത സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മെച്ചപ്പെട്ട വാക്സിൻ ആസൂത്രണം സാധ്യമാക്കുന്നതിനും വാക്‌സിൻ വിതരണ ശൃംഖല കാര്യക്ഷമം ആക്കുന്നതിനായി സാധിക്കും. ഇതിന്റെ സഹായത്തോടെ കോവിഡ് വൈറസ് വാക്‌സിനേഷൻ ഡ്രൈവ് വർധിപ്പിക്കാൻ കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

രാജ്യ വ്യാപകമായുളള കോവിഡ് വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കോവിഡ് വാക്സിനുകൾ സൗജന്യമായി നൽകുന്നതി വളരെയധികം പിന്തുന്നു എന്നും അത് അടിവരയിട്ട കാര്യമാണെന്നും അഭിപ്രായപ്പെട്ടു.

ഇന്ന് രാവിലെ 7 മണി വരെയുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് മൊത്തം 51,59,931 ഡോസ് വാക്‌സിൻ നൽകപ്പെട്ടു. ഇപ്പോൾ രാജ്യത്തെ വാക്‌സിനേഷൻ കവറേജ് എന്നത് 115.79 കോടിക്ക് മുകളിൽ ആണ്.
അതേസമയം, ഇന്ത്യയിൽ ഇന്ന് 10,302 പുതിയ കോവിഡ് വൈറസ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകം കോവിഡ് ബാധിതരുടെ എണ്ണം 3,44,99,925 ആയി ഉയർന്നു. അതേ കാലയളവിൽ രാജ്യത്തെ സജീവമായ കേസുകളുടെ എണ്ണം 1,24,868 ആയി കുറഞ്ഞു. അതേസമയം, 267 പേർ കൂടി 24 മണിക്കൂറിനിടെ കോവിഡ ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ മരണ സംഖ്യ എന്നത് 4,65,349 ആയി മാറി.
Recommended Video

കോവിഡ് വാക്സീൻ മൂന്നാം ഡോസ് നൽകുന്നതിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനം എന്നാണ് വിവരം. ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി ഇതിന്റെ മാർഗരേഖ പുറത്തിറക്കും. കാൻസർ ഉൾപ്പെടെ രോഗങ്ങളുള്ള, പ്രതിരോധശേഷി കുറഞ്ഞവർക്ക് അധിക ഡോസ് എന്ന നിലയിൽ മൂന്നാം ഡോസ് നൽകാനാണ് ആദ്യ പരിഗണന. ആരോഗ്യവാന്മാർക്ക് ബൂസ്റ്റർ ഡോസ് എന്ന നിലയിൽ പിന്നീട് നൽകും.
എന്നാൽ കോവിഡ് വാക്സീൻ രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞ ആളുകൾക്ക് ആറു മാസത്തിനകം മൂന്നാം ഡോസ് നൽകണമെന്ന് കോവാക്സീൻ നിർമാതാക്കൾ ആയ ഭാരത് ബയോടെക്ക് കേന്ദ്ര സർക്കാരിനോട് നേരത്തെ തന്നെ അഭ്യർഥിച്ചിരുന്നു. രാജസ്ഥാൻ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളും കോവിഡിന്റെ വാക്സിൻ മൂന്നാം ഡോസ് നൽകണമെന്ന് നിലപാടിൽ ആണ്. കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു.












Click it and Unblock the Notifications