കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത നിര്‍ദേശങ്ങളുമായി യോഗി; കുടിയേറ്റ തൊഴിലാളികള്‍ക്ക് വന്‍വാഗ്ദാനം; ഒടുവില്‍ വിനയാകുമോ?

  • By News Desk
Google Oneindia Malayalam News

ലക്‌നൗ: സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ കൂടുതല്‍ കര്‍ക്കശ നിര്‍ദേശങ്ങളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്കെടുക്കുന്നത് സംബന്ധിച്ചാണ് യോഗി ആദിത്യനാഥ് കര്‍ശന ഉപാധികള്‍ മുന്നോട്ട് വെക്കുന്നത്.

നേരത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി ബസ് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ യോഗി ബസുകള്‍ ഓടാന്‍ അനുമതി നല്‍കാതിരുന്നതോടെ പ്രിയങ്ക ബസുകള്‍ പിന്‍വലിക്കുകയായിരുന്നു. ഇപ്പോഴിത അതിഥി തൊഴിലാളികളുടെ തൊഴില്‍ സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നിരിക്കുകയാണ് സര്‍ക്കാര്‍.

അനുമതി വേണം

അനുമതി വേണം

ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്കെടുക്കുമ്പോള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാല്‍ ഇത് ഏത് തരത്തിലാണ് അനുവാദം എടുക്കേണ്ടതെന്നോ ലോക്ക്ഡൗണ്‍ നീക്കം ചെയ്താലോ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചാലോ ഇത് ലക്ഷകണക്കിന് തൊഴിലാളികളെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചോ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല.

കമ്മീഷന്‍

കമ്മീഷന്‍

തൊഴിലാളികള്‍ക്ക് സംസ്ഥാനത്തിനകത്ത് തന്നെ തൊഴില്‍ ലഭിക്കുന്നതിനായി ഒരു കമ്മീഷനെ ചുമതലപ്പെടുത്താനാണ് യോഗി ആദിത്യനാഥിന്റെ തീരുമാനം. പുതുതായി ചുമതലപ്പെടുത്തുന്ന കമ്മീഷന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് എല്ലാ തരത്തിലുള്ള സൗകര്യങ്ങളും ഒരുക്കി കൊടുക്കുമെന്നും തൊഴിലാളികള്‍ എവിടെ പോയാലും അവര്‍ക്ക് ഒപ്പം ഞങ്ങള്‍ ഉണ്ടാവുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

 ഇന്‍ഷൂറന്‍സും സുരക്ഷയും

ഇന്‍ഷൂറന്‍സും സുരക്ഷയും

മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളെ ആവശ്യമാണെങ്കില്‍ അവര്‍ക്ക് ഞങ്ങള്‍ ഇന്‍ഷൂറന്‍സും സുരക്ഷയും നിര്‍ബന്ധമാക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. അവരോട് പെരുമാറുന്ന രീതി കണക്കിലെടുത്താണ് സംസ്ഥാനത്ത് നിന്നും അനുമതി നിര്‍ബന്ധമാക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ലോക്ക്ഡൗണിന് ശേഷം

ലോക്ക്ഡൗണിന് ശേഷം

ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വ്യാവസായിക പ്രവര്‍ത്തനങ്ങളും പുനഃരാരംഭിക്കുന്നതോടെ തൊഴിലാളികളെ ആവശ്യമാണെന്ന് പറഞ്ഞ് കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ കുടിയേറ്റ തൊഴിലാളികളെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. തമിഴ്‌നാട് സര്‍ക്കാരും ഈ കാര്യങ്ങള്‍ പരിഗണിച്ച് തൊഴിലാളികളെ സുരക്ഷിതമായി അവിടെ തന്നെ താമസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 സംസ്ഥാനത്തേക്ക്

സംസ്ഥാനത്തേക്ക്

കൊവിഡ് വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ 20 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളാണ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ ബസിലും ട്രെയിനിലുമായി ഉത്തര്‍പ്രദേശിലേക്ക് അതിഥി തൊഴിലാളികളുടെ ഒഴുക്കാണ്. പലരും നടന്നും ഓട്ടോറിക്ഷകളിലും സംസ്ഥാനത്തെത്തിയവരുണ്ട്.

 കൊവിഡ് രോഗികള്‍

കൊവിഡ് രോഗികള്‍

മറ്റ് രോഗികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കുടിയേറ്റ തൊഴിലാളികളില്‍ വളരെ പെട്ടെന്ന് രോഗം മാറുന്നുണ്ടെന്നും യോഗി പറഞ്ഞു. കുടിയേറ്റ തൊഴിലാളികളില്‍ രോഗ വാഹകരുണ്ടാവുമെന്ന് നമുക്കറിയാം. എന്നാല്‍ ഫലം പരിശോധിക്കുമ്പോള്‍ ഒരു സാധാരണ വ്യക്തി രോഗം മാറാന്‍ 14-20 ദിവസം വരെ എടുക്കുമ്പോള്‍ ഒരു കുടിയേറ്റ തൊഴിലാളിയില്‍ ഏഴോ എട്ടോ ദിവസം കൊണ്ട് ഫലം നെഗറ്റീവാവുകയാണ്.

English summary
States Seek Permission From UP government they Wants migrant workers From UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X