കണക്കുകള്‍ പറയുന്നു; പ്രണയം കൊലയാളിയത്രെ
ദില്ലി: പ്രണയവും രതിയും ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പക്ഷേ ഈ പ്രണയവും രതിയും തന്നെ ആളുകളുടെ ജീവനെടുത്താലോ?
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്തെ പ്രധാന കൊലപാതകികളില്‍ പ്രണയവും രതിയും മൂന്നാം സ്ഥാനത്താണ്. വ്യക്തി വൈരാഗ്യത്തിനും വസ്തു തര്‍ക്കത്തിനും തൊട്ടു താഴെയാണ് കൊലപാതക കാരണങ്ങളില്‍ പ്രണയത്തിന്റെ സ്ഥാനം. 2012 ലെ കണക്കാണ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറൊ പുറത്ത് വിട്ടിരിക്കുന്നത്.

2012 ല്‍ രാജ്യത്ത് മൊത്തം നടന്ന കൊലപാതകങ്ങള്‍ 34,434 ആണ്. ഇതില്‍ കൊലപാതകകാരണം കണ്ടു പിടിക്കപ്പെട്ടിട്ടുള്ളത് 13,448 എണ്ണത്തില്‍ മാത്രമാണ്. ഇതില്‍ 3,877 കൊലപാതകങ്ങളും വ്യക്തി വിദ്വേഷത്തിന്റെ പുറത്ത് നടന്നിട്ടുള്ളതാണ്. 3,169 കൊലപാതകങ്ങള്‍ക്ക് കാരണം സ്വത്ത് തര്‍ക്കമായിരുന്നു. 2,549 കൊലപാതകങ്ങള്‍ നടന്നത് പ്രണയത്തിന്റേയും സെക്സിന്റേയും പേരിലാണ്.
ഓരോ സംസ്ഥാനങ്ങളുടേയും കണക്കെടുത്താല്‍ സംഗതി കുറച്ച് കൂടി വ്യക്തമാകും. ആന്ധ്ര പ്രദേശാണ് പ്രണയക്കൊലകളില്‍ ഒന്നാം സ്ഥാനത്ത് . 445 കൊലപാതകങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇവിടെ പ്രണയത്തിന്റേയും ശാരീരിക ബന്ധത്തിന്റേയും പേരില്‍ നടന്നിട്ടുള്ളത്. ഉത്തര്‍ പ്രദേശില്‍ 325 ഉം, മഹാരാഷ്ട്രയില്‍ 254 ഉം പഞ്ചാബില്‍ 83 പ്രണയക്കൊലകള്‍ നടന്നിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലൊക്കെ വ്യക്തി വിദ്വേഷവും സ്വത്ത് തര്‍ക്കവും കൊലപാതക കാരണങ്ങളില്‍ പ്രണയത്തിന് പിറകിലാണ് എന്നതാണ് വസ്തുത.
നമ്മുടെ സ്വന്തം കേരളം പക്ഷേ ഈ കണക്കുകളില്‍ ഒന്നും ഒന്നാം സ്ഥാനം നേടിയിട്ടില്ല. പ്രണയം കൊലയാളിയായ സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷം ആകെ 3 എണ്ണം മാത്രമേ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ എന്നാണ് കണക്കുകള്‍ പറയുന്നത്. തമിഴ്നാട്ടിലും ദില്ലിയിലും ഗുജറാത്തിലും ഒക്കെ കൊലപാതകത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് പ്രണയം തന്നെയാണ്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications