കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണക്കുകള്‍ പറയുന്നു; പ്രണയം കൊലയാളിയത്രെ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പ്രണയവും രതിയും ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പക്ഷേ ഈ പ്രണയവും രതിയും തന്നെ ആളുകളുടെ ജീവനെടുത്താലോ?

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്തെ പ്രധാന കൊലപാതകികളില്‍ പ്രണയവും രതിയും മൂന്നാം സ്ഥാനത്താണ്. വ്യക്തി വൈരാഗ്യത്തിനും വസ്തു തര്‍ക്കത്തിനും തൊട്ടു താഴെയാണ് കൊലപാതക കാരണങ്ങളില്‍ പ്രണയത്തിന്റെ സ്ഥാനം. 2012 ലെ കണക്കാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറൊ പുറത്ത് വിട്ടിരിക്കുന്നത്.

Love

2012 ല്‍ രാജ്യത്ത് മൊത്തം നടന്ന കൊലപാതകങ്ങള്‍ 34,434 ആണ്. ഇതില്‍ കൊലപാതകകാരണം കണ്ടു പിടിക്കപ്പെട്ടിട്ടുള്ളത് 13,448 എണ്ണത്തില്‍ മാത്രമാണ്. ഇതില്‍ 3,877 കൊലപാതകങ്ങളും വ്യക്തി വിദ്വേഷത്തിന്റെ പുറത്ത് നടന്നിട്ടുള്ളതാണ്. 3,169 കൊലപാതകങ്ങള്‍ക്ക് കാരണം സ്വത്ത് തര്‍ക്കമായിരുന്നു. 2,549 കൊലപാതകങ്ങള്‍ നടന്നത് പ്രണയത്തിന്റേയും സെക്‌സിന്റേയും പേരിലാണ്.

ഓരോ സംസ്ഥാനങ്ങളുടേയും കണക്കെടുത്താല്‍ സംഗതി കുറച്ച് കൂടി വ്യക്തമാകും. ആന്ധ്ര പ്രദേശാണ് പ്രണയക്കൊലകളില്‍ ഒന്നാം സ്ഥാനത്ത് . 445 കൊലപാതകങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇവിടെ പ്രണയത്തിന്റേയും ശാരീരിക ബന്ധത്തിന്റേയും പേരില്‍ നടന്നിട്ടുള്ളത്. ഉത്തര്‍ പ്രദേശില്‍ 325 ഉം, മഹാരാഷ്ട്രയില്‍ 254 ഉം പഞ്ചാബില്‍ 83 പ്രണയക്കൊലകള്‍ നടന്നിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലൊക്കെ വ്യക്തി വിദ്വേഷവും സ്വത്ത് തര്‍ക്കവും കൊലപാതക കാരണങ്ങളില്‍ പ്രണയത്തിന് പിറകിലാണ് എന്നതാണ് വസ്തുത.

നമ്മുടെ സ്വന്തം കേരളം പക്ഷേ ഈ കണക്കുകളില്‍ ഒന്നും ഒന്നാം സ്ഥാനം നേടിയിട്ടില്ല. പ്രണയം കൊലയാളിയായ സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷം ആകെ 3 എണ്ണം മാത്രമേ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ എന്നാണ് കണക്കുകള്‍ പറയുന്നത്. തമിഴ്‌നാട്ടിലും ദില്ലിയിലും ഗുജറാത്തിലും ഒക്കെ കൊലപാതകത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് പ്രണയം തന്നെയാണ്.

English summary
Love affairs and sexual relations were the third most common cause for murders in the country in 2012 ,after personal vendetta and property disputes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X