കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മേയ്ക്ക് ഇന്‍ ഇന്ത്യ എന്ന് പറഞ്ഞ് വരരുത്... സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയും 'ചൈനയില്‍' നിന്ന്?

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് 'മേയ്ക്ക് ഇന്‍ ഇന്ത്യ'. പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും ഉയര്‍ത്തിക്കാണിയ്ക്കുന്ന പദ്ധതി.

എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ നിര്‍മിയ്ക്കുന്ന സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ നിര്‍മാണം ചൈനക്കാരാണ് നടത്താന്‍ പോകുന്നത് എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിയ്ക്കുന്നത്.

പ്രതിമ നിര്‍മാണത്തിന് ആവശ്യമായ പല സാധനങ്ങളും ചൈനയില്‍ നിന്നാണ് കൊണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിയ്ക്കുമ്പോഴാണ് പ്രതിമ നിര്‍മാണ പദ്ധതി തുടങ്ങുന്നത്.

പട്ടേല്‍ പ്രതിമ

പട്ടേല്‍ പ്രതിമ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായി നിര്‍മിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. അണക്കെട്ടിലെ സാധു ബെറ്റ് ദ്വീപിലാണിത്.

597 അടി

597 അടി

597 അടി- അതായത് 182 മീറ്റര്‍ ഉയരമുള്ളതായിരിയ്ക്കും ആ പ്രതിമ. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രതിമയായിരിയ്ക്കും അത്.

ഏകത ട്രസ്റ്റ്

ഏകത ട്രസ്റ്റ്

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഏകത ട്രസ്റ്റ് എന്നപേരില്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചാണ് നിര്‍മാണം. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിയ്ക്കുമ്പോഴാണ് ട്രസ്റ്റ് രൂപീകരിയ്ക്കുന്നത്.

ചൈനക്കാര്‍ വരുന്നതെങ്ങനെ

ചൈനക്കാര്‍ വരുന്നതെങ്ങനെ

പ്രതിമ നിര്‍മാണത്തിന്റെ കോണ്‍ട്രാക്ട് എല്‍ ആന്റ് ടി എന്ന കമ്പനിയ്ക്കാണ്. അവരാണ് ചൈനക്കാരേയും ചൈനീസ് നിര്‍മിത വസ്തുക്കളേയും കൊണ്ടുവരുന്നത്.

വെങ്കല പാളികള്‍

വെങ്കല പാളികള്‍

പ്രതിമയെ പൊതിയാനുള്ള വെങ്കല പാളികളാണ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. അത് ഗുജറാത്തിലെത്തി കൂട്ടിയോജിപ്പിയ്ക്കും.

ചൈനീസ് തൊഴിലാളികള്‍

ചൈനീസ് തൊഴിലാളികള്‍

വെങ്കല പാളികള്‍ പ്രതിമയില്‍ പൊതിയുന്നതിനായി നൂറ് കണക്കിന് ചൈനീസ് തൊഴിലാളികളും ഇന്ത്യയില്‍ എത്തുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കമ്പനിയ്ക്ക് അധികാരം

കമ്പനിയ്ക്ക് അധികാരം

ആവശ്യമുള്ള സാധനങ്ങള്‍ എവിടെ നിന്ന് വേണമെങ്കിലും കൊണ്ടുവരാനുള്ള അധികാരം കാര്‍ ഏറ്റെടുത്ത കമ്പനിയ്ക്കുണ്ട് എന്നാണ് ഏകത ട്രസ്റ്റിന്റെ മെമ്പര്‍ സെക്രട്ടറി കെ ശ്രീനിവാസ് വ്യക്തമാക്കിയത്.

English summary
Thousands of Chinese workers are expected to arrive at Sadhu Bet in Narmada district end of this year to begin work on the Statue of Unity, a memorial to Sardar Vallabhbhai Patel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X