തലയെടുപ്പോടെ പട്ടേൽ പ്രതിമ; സ്റ്റാച്യു ഓഫ് യൂണിറ്റിയെക്കുറിച്ച് അറിയേണ്ടതെല്ലാം
Recommended Video

ദില്ലി: സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ലോകത്തിലെ ഏറ്റവും പൊക്കമേറിയ പ്രതിമ എന്ന വിശേഷണത്തോടെയാണ് സ്റ്റാച്ച്യു ഓഫ് യുണീറ്റി എന്ന് പേരിട്ടിരിക്കുന്ന സ്മാരകം രാജ്യത്തിന് സമർപ്പിച്ചത്. 182 മീറ്ററാണ് പട്ടേൽ പ്രതിമയുടെ ഉയരം. 177 അടി ഉയരമുള്ള ചൈനയിലെ സ്ര്പീംഗ് ടെമ്പിൾ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി ഒന്നാമതാകുന്നത്. ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയേക്കാൾ രണ്ട് മടങ്ങ് ഉയരമാണ് പട്ടേൽ പ്രതിമയ്ക്ക്.
എല്ലാ ഇന്ത്യക്കാർക്കും ഇത് അഭിമാനത്തിന്റെ നിമിഷമാണ്. പട്ടേൽ പ്രതിമ രാജ്യത്തിന് സമർപ്പിക്കാനായത് തന്റെ ഭാഗ്യമായാണ് കരുതുന്നത്. ഇത്തരമൊരു പ്രതിമയെക്കുറിച്ച് ചിന്തിച്ചപ്പോൾ താൻ മുഖ്യമന്ത്രിമാത്രമായിരുന്നു, പ്രധാനമന്ത്രിയാകുമെന്നോ പട്ടേൽ പ്രതിമ അനാച്ഛാദനം ചെയ്യാൻ സാധിക്കുമെന്നോ കരുതിയില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപി അധ്യക്ഷൻ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നർമദാ നദി തീരത്തുള്ള മാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. സർദാർ വല്ലഭായ് പട്ടേലിന്റെ 143ാം ജന്മദിനത്തിലാണ് സ്റ്റാച്ചു ഓഫ് യുണിറ്റി അനാച്ഛാദനം ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. 2989 കോടി രൂപയാണ് പ്രതിമാ നിർമാണത്തിനായി ചിലവഴിച്ചതെന്നാണ് കണക്കുകൾ.
പത്മഭൂഷൺ പുരസ്കാര ജേതാവായ ശിൽപ്പി റാം വി സുതാറാണ് പ്രതിമ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിർമാണം എൽ ആൻഡ് ടിയും. ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിൽ നിന്ന് 3.32 കിലോമീറ്ററോളം അകലെയാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. പ്രതിമയോടൊപ്പം സർദാർ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും പ്രബന്ധങ്ങളും സൂക്ഷിച്ചിട്ടുള്ള മ്യൂസിയയവും ഒരുക്കിയിട്ടുണ്ട്.
അതേസമയം വലിയ പ്രതിഷേധങ്ങളാണ് അഹമ്മദാബാദിലെ കർഷകരും ഗോത്രസമൂഹവും ഉയർത്തുന്നത്. പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗ്ഗക്കാരാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. തങ്ങളുടെ സ്ഥലം കൈയ്യേറിയാണ് പ്രതിമ നിർമിച്ചിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. പ്രതിഷേധം അടിച്ചമർത്താനായി ട്രൈബൽ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതും വലിയ വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്.
-
'മൂന്നരക്കോടി മലയാളികളെ സേവിക്കാനുള്ള നിയോഗമായാണ് ബിജെപി രാഷ്ട്രീയത്തെ കാണുന്നത്'; രാജീവ് ചന്ദ്രശേഖർ -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത്












Click it and Unblock the Notifications