• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

തലയെടുപ്പോടെ പട്ടേൽ പ്രതിമ; സ്റ്റാച്യു ഓഫ് യൂണിറ്റിയെക്കുറിച്ച് അറിയേണ്ടതെല്ലാം

cmsvideo
  യുഎസിലെ ലിബര്‍ട്ടി ഓഫ് സ്റ്റാച്യൂവിനെക്കാള്‍ രണ്ടിരട്ടി പൊക്കം | Oneindia Malayalam

  ദില്ലി: സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ലോകത്തിലെ ഏറ്റവും പൊക്കമേറിയ പ്രതിമ എന്ന വിശേഷണത്തോടെയാണ് സ്റ്റാച്ച്യു ഓഫ് യുണീറ്റി എന്ന് പേരിട്ടിരിക്കുന്ന സ്മാരകം രാജ്യത്തിന് സമർപ്പിച്ചത്. 182 മീറ്ററാണ് പട്ടേൽ പ്രതിമയുടെ ഉയരം. 177 അടി ഉയരമുള്ള ചൈനയിലെ സ്ര്പീംഗ് ടെമ്പിൾ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി ഒന്നാമതാകുന്നത്. ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയേക്കാൾ രണ്ട് മടങ്ങ് ഉയരമാണ് പട്ടേൽ പ്രതിമയ്ക്ക്.

  എല്ലാ ഇന്ത്യക്കാർക്കും ഇത് അഭിമാനത്തിന്റെ നിമിഷമാണ്. പട്ടേൽ പ്രതിമ രാജ്യത്തിന് സമർപ്പിക്കാനായത് തന്റെ ഭാഗ്യമായാണ് കരുതുന്നത്. ഇത്തരമൊരു പ്രതിമയെക്കുറിച്ച് ചിന്തിച്ചപ്പോൾ താൻ മുഖ്യമന്ത്രിമാത്രമായിരുന്നു, പ്രധാനമന്ത്രിയാകുമെന്നോ പട്ടേൽ പ്രതിമ അനാച്ഛാദനം ചെയ്യാൻ സാധിക്കുമെന്നോ കരുതിയില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപി അധ്യക്ഷൻ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

  നർമദാ നദി തീരത്തുള്ള മാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. സർദാർ വല്ലഭായ് പട്ടേലിന്റെ 143ാം ജന്മദിനത്തിലാണ് സ്റ്റാച്ചു ഓഫ് യുണിറ്റി അനാച്ഛാദനം ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. 2989 കോടി രൂപയാണ് പ്രതിമാ നിർമാണത്തിനായി ചിലവഴിച്ചതെന്നാണ് കണക്കുകൾ.

  മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വെടിയേറ്റു മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

  പത്മഭൂഷൺ പുരസ്കാര ജേതാവായ ശിൽപ്പി റാം വി സുതാറാണ് പ്രതിമ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിർമാണം എൽ ആൻഡ് ടിയും. ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിൽ നിന്ന് 3.32 കിലോമീറ്ററോളം അകലെയാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. പ്രതിമയോടൊപ്പം സർദാർ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും പ്രബന്ധങ്ങളും സൂക്ഷിച്ചിട്ടുള്ള മ്യൂസിയയവും ഒരുക്കിയിട്ടുണ്ട്.

  അതേസമയം വലിയ പ്രതിഷേധങ്ങളാണ് അഹമ്മദാബാദിലെ കർഷകരും ഗോത്രസമൂഹവും ഉയർത്തുന്നത്. പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗ്ഗക്കാരാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. തങ്ങളുടെ സ്ഥലം കൈയ്യേറിയാണ് പ്രതിമ നിർമിച്ചിരിക്കുന്നതെന്നാണ് ഇവരുടെ ആരോപണം. പ്രതിഷേധം അടിച്ചമർത്താനായി ട്രൈബൽ ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതും വലിയ വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്.

  English summary
  statue of unity, tallest statue in the world
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more