കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിമകൾക്ക് നേരെ ആക്രമണം തുടരുന്നു.. രാജസ്ഥാനിൽ ഗാന്ധി പ്രതിമയുടെ തലയറുത്തു!

Google Oneindia Malayalam News

ജയ്പൂര്‍: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ നടന്ന ആഘോഷങ്ങള്‍ക്കിടെ ലെനിന്‍ പ്രതിമ തകര്‍ത്ത് കൊണ്ട് തുടങ്ങിയ അക്രമം രാജ്യത്ത് പലയിടത്തായി തുടരുകയാണ്. രാജസ്ഥാനില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെയാണ് ഏറ്റവും ഒടുവിലായി ആക്രമണം നടന്നിരിക്കുന്നത്. നാഥ്ദ്വാരയിലെ രാജ്‌സമന്ദറിലെ ഗാന്ധി പ്രതിമയാണ് അക്രമികള്‍ തല്ലിത്തകര്‍ത്തത്. സംഭവത്തില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്.

തല ഛേദിക്കപ്പെട്ട നിലയിലാണ് ഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമയുള്ളത്. മാത്രമല്ല പ്രതിമ സ്ഥാപിച്ചിരുന്ന തറയുടെ സിംഹഭാഗവും തകര്‍ത്തിട്ടുണ്ട്. ഗാന്ധി പ്രതിമ ആക്രമിക്കാനുള്ള പ്രേരണ എന്താണെന്നത് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ganfhi

നേരത്തെ കണ്ണൂരിലും ഇത്തരത്തില്‍ ഗാന്ധി പ്രതിമ ആക്രമിക്കപ്പെട്ടിരുന്നു. തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധിജിയുടെ പ്രതിമയുടെ കണ്ണടയും പ്രതിമയില്‍ ചാര്‍ത്തിയ മാലയും അക്രമികള്‍ നശിപ്പിക്കുകയായിരുന്നു. ത്രിപുരയിലെ ലെനിന്‍ പ്രതിമ തകര്‍ക്കല്‍ തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിലും പുതുക്കോട്ടയിലും വിപ്ലവനായകന്‍ പെരിയാറിന്റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നു. ലെനിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ തമിഴ്‌നാട്ടിലെ പെരിയാര്‍ പ്രതിമ തകര്‍ക്കുമെന്ന് ബിജെപി നേതാവ് എച്ച് രാജ ട്വീറ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ബിജെപിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

രാജേഷിനെ കൊന്നത് ഖത്തറിലെ നർത്തകിയുടെ പ്രതികാരം? ആർജെ രാജേഷ് കൊലക്കേസിൽ പുതിയ ട്വിസ്റ്റ്!രാജേഷിനെ കൊന്നത് ഖത്തറിലെ നർത്തകിയുടെ പ്രതികാരം? ആർജെ രാജേഷ് കൊലക്കേസിൽ പുതിയ ട്വിസ്റ്റ്!

ആലപ്പുഴ കടപ്പുറത്ത് ആഭാസ കുടകളെന്ന് മോൾജി.. ഓടാനുള്ള കണ്ടം കാട്ടിക്കൊടുത്ത് സോഷ്യൽ മീഡിയ!ആലപ്പുഴ കടപ്പുറത്ത് ആഭാസ കുടകളെന്ന് മോൾജി.. ഓടാനുള്ള കണ്ടം കാട്ടിക്കൊടുത്ത് സോഷ്യൽ മീഡിയ!

English summary
Statue razing continues: Mahatma Gandhi statue vandalised in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X