'ജനതാ കര്‍ഫ്യൂ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് വലിയ തിരിച്ചടി'; മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരുന്നു. ഞായറാഴ്ച്ച രാവിലെ ഏഴ് മുതല്‍ രാത്രി 8 വരെയാണ് കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വാദം. ഇതിനകം തന്നെ ഇന്ത്യ വലിയ സാമ്പത്തിക മാന്ദ്യം നേരിടുകയാണെന്നും ഒപ്പം വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയതും ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആഹ്വാനം ചെയ്യുന്നതും വലിയ സാമ്പത്തിക നഷ്ടത്തിലേക്കാണ് ചെന്നെത്തിക്കുകയെന്ന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 55 ശതമാനത്തോളം വരുന്ന സേവന മേഖലയെയാണ് നരേന്ദ്രമോദി ആഹ്വാനം ചെയ്ത കര്‍ഫ്യൂ പ്രധാനമായും ബാധിക്കുകയെന്നും അതേസമയം തന്നെ സാമൂഹിക ഇടപെടലുകള്‍ ഒഴിവാക്കുന്നതും ആളുകള്‍ പുറത്തിറങ്ങാതിരിക്കുന്നതും അനിവാര്യമാണെന്നും മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ രാഹുല്‍ ബജോരിയ അഭിപ്രായപ്പെട്ടു.

രാജ്യത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുന്നതിന് മുന്‍പ് അടുത്ത വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച നിരക്ക് 6% മുതല്‍ 6.5 % വരെ ഉയരുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ഇനി അത് എത്രത്തോളം പ്രായോഗികമാണെന്ന് പരിശോധിക്കേണ്ടിവരും.
നിലവിലെ നിരോധനങ്ങളും നിയന്ത്രണങ്ങളും എയര്‍ലൈന്‍സ്, ഹോട്ടലുകള്‍, മാളുകള്‍, റസ്റ്റോറന്റ് തുടങ്ങിയ രംഗങ്ങളില്‍ ഉണ്ടാക്കുന്ന ആഘാതം വലുതാണെന്ന് ക്രിസില്‍ ലിമിറ്റഡ് അനാലിസില്‍ വ്യക്തമാക്കുന്നുണ്ട്.
ലോകത്ത് കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രതിരോധ നടപടികളുടെ ഭാഗമായാണ് പ്രധാന മന്ത്രി നരേന്ദ്രമോദി ജനതാ കര്‍ഫ്യൂ നടപ്പിലാക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. രാജ്യത്തുള്ള ജനങ്ങള്‍ക്കായി ജനങ്ങള്‍ തന്നെ നടത്തുന്ന കര്‍ഫ്യൂ എന്നാണ് ജനതാ കര്‍ഫ്യൂവിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുന്ന സമയത്ത് ആരും പുറത്തിറങ്ങതരുതെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിക്കുന്നത്. ജനങ്ങള്‍ തന്നെ തീരുമാനിച്ച് നടപ്പിലാക്കുന്ന കര്‍ഫ്യൂ ആയതുകൊണ്ട് തന്നെ അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിപ്പിക്കാനാണ് മന്ത്രി നല്കിയ നിര്‍ദേശം.
രാജ്യത്തെ അവശ്യ സേവനങ്ങളെയാണ് ജനതാ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. പോലീസ്, ആരോഗ്യ രംഗത്തുള്ളവര്‍, മാധ്യമങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അഗ്നിശമന സേന എന്നിവര്‍ക്ക് മാത്രമാണ് ജനതാ കര്‍ഫ്യൂവില്‍ നിന്ന് ഇളവ് ലഭിക്കുക. കൊറോണ വൈറസ് രോഗികളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരുന്നതിനിടെ രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം നല്‍കുന്നത്.
Recommended Video
കൊറോണയെ ആരും ലാഘവത്തോടെ കാണരുതെന്നും സ്വയം ശ്രദ്ധക്കൊപ്പം മറ്റുള്ളവരുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. അതേ സമയം കൊറോണ വൈറസിനെതിരെ ലോകത്ത് ഇതുവരെ മരുന്നകളോ വാക്സിനുകളോ കണ്ടുപിടിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിക്കുന്നു. ഭാവിയിലുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് ജനതാ കര്‍ഫ്യൂ സഹായിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. 65 വയസ്സിന് മുകളിലുള്ളവര്‍ വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ച പ്രധാനമന്ത്രി ജനങ്ങളോട് സാമൂഹിക അകലം പാലിക്കാനും ആവശ്യപ്പെട്ടിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications