കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ കമലയും കൊണ്ട് ബിജെപി ഇങ്ങോട്ട് വരണ്ട; മഹാരാഷ്ട്രയില്‍ അത് വിലപ്പോവില്ലെന്ന് ശരദ് പവാര്‍

Google Oneindia Malayalam News

മുംബൈ: ഉപമുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ സച്ചിന്‍ പൈലറ്റ് വിമതസ്വര്‍ണം ഉയര്‍ത്തിയതോടെ മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴുമോയെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ബിജെപിയാണ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ സര്‍ക്കാര്‍ ശക്തമാണെന്നും 107 ല്‍ 97 പേരും ഇന്നത്തെ യോഗത്തില്‍ എത്തിയെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.

ഇതിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചത് എന്‍സിപി നേതാവ് ശരദ് പവാറും രംഗത്ത് എത്തിയിട്ടുണ്ട്.

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ്

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ട് നാളുകളേറെയായി. ആദ്യം ശിവസേനയെ തന്നെ സംഖ്യത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാനായിരുന്നു ബിജെപിയുടെ ശ്രമം. ഇത് നടക്കില്ലെന്ന് കണ്ടപ്പോള്‍ എന്‍സിപിയെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനായി ശ്രമം.

പവാര‍് തയ്യാറായിരുന്നു

പവാര‍് തയ്യാറായിരുന്നു

ബിജെപിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍സിപി നേതാവ് ശരത് പവാര‍് തയ്യാറായിരുന്നെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ അവകാശപ്പെട്ടിരുന്നു. 2019 ല്‍ ശിവസേനയുമായി ചേരുന്നതിന് മുമ്പ് ബിജെപിയുമായി ചര്‍ച്ച നടത്താന്‍ അദ്ദേഹം തയ്യാറായിരുന്നെന്നായിരുന്നു ഫഡ്നാവിസ് പറഞ്ഞത്.

താത്പര്യമുണ്ടായിരുന്നില്ല

താത്പര്യമുണ്ടായിരുന്നില്ല

കോണ്‍ഗ്രസുമായും ശിവസേനയുമായുള്ള സഖ്യത്തില്‍ ശരദ് പവാറിന് തുടക്കത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. അവരുടെ നിലനില്‍പ്പിന്റെയും സ്ഥിരതയുടേയും കാര്യത്തില്‍ സംശയമുള്ളതുകൊണ്ടായിരുന്നു അദ്ദേഹം ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്നും ഫഡ്നാവിസ് പറഞ്ഞു.

ബിജെപി ശ്രമം

ബിജെപി ശ്രമം

ഇതിന് പിന്നാലെയാണ് എന്‍സിപിയെ അടര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമം ശക്തമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇതേസമയം തന്നെ സഖ്യത്തിനുള്ളിലെ ചില അസ്വാരസ്യങ്ങള്‍ പരസ്യമായി തന്നെ രംഗത്ത് വരികയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ കുറിച്ച് ഭീഷണി ഉയര്‍ന്നു.

ശ്രമങ്ങള്‍ വിലപ്പോവില്ല

ശ്രമങ്ങള്‍ വിലപ്പോവില്ല

എന്നാല്‍ മാഹാരാഷ്ട്രയിലെ സഖ്യ സര്‍ക്കാറിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ വിലപ്പോവില്ലെന്നാണ് ശരദ് പവാര്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. ബി.ജെ.പിയുടെ ഓപ്പറേഷന്‍ കമല മഹാരാഷ്ട്രയില്‍ വെറുതെയാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് പവാര്‍ പറഞ്ഞു.

Recommended Video

cmsvideo
Rajasthan Crisis: Why Gandhis Have Not Met Sachin Pilot? | Oneindia Malayalam
ഉദ്ദവ് താക്കറെ സര്‍ക്കാറിനെ ബാധിക്കില്ല

ഉദ്ദവ് താക്കറെ സര്‍ക്കാറിനെ ബാധിക്കില്ല

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികളൊന്നും ഉദ്ദവ് താക്കറെ സര്‍ക്കാറിനെ ബാധിക്കില്ല. ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും. ബിജെപിയുടെ ഓപ്പറേഷന്‍ കമല രാജ്യത്തെ നിയമ ലംഘനങ്ങലുടെ നേര്‍ ഉദാഹരണമാണെന്നും എന്‍സിപി ദേശീയ അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാരാണ് യഥാര്‍ത്ഥത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിയും സര്‍ക്കാരും ഒറ്റക്കെട്ടാണ്. അക്കാര്യത്തില്‍ സംശയങ്ങളൊന്നും ആവശ്യമില്ലെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. ശിവസേന മുഖപത്രമായ സാമ്‌നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശരദ് പവാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നിസ്സാരമായി കാണരുത്

നിസ്സാരമായി കാണരുത്

വോട്ടര്‍മാരെ നിസ്സാരമായി കാണരുതെന്നും ഇന്ദിര ഗാന്ധി, അടല്‍ ബിഹാരി വാജ്‌പേയി തുടങ്ങിയ ശക്തരായ നേതാക്കള്‍ പോലും തിരഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ടെന്നും പവാര്‍ ഓര്‍മ്മിപ്പിച്ചു. 'ഞാന്‍ തിരച്ചുവരും' എന്ന മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് പവാര്‍ ഇക്കാര്യം പറഞ്ഞത്.

വോട്ടര്‍മാര്‍ കണക്കാക്കുക

വോട്ടര്‍മാര്‍ കണക്കാക്കുക

ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ തികഞ്ഞ അഹങ്കാരമായാണ് വോട്ടര്‍മാര്‍ കണക്കാക്കുക. അവര്‍ അതിന് തക്കതായ മറുപടി നല്‍കും. ജനാധിപത്യത്തില്‍ ആര്‍ക്കും എക്കാലത്തും അധികാരത്തില്‍ തുടരാന്‍ സാധിക്കില്ല. തങ്ങളെ നിസ്സാരമായി കാണുന്നതിനോട് വോട്ടര്‍മാര്‍ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആകസ്മികമായിരുന്നില്ല

ആകസ്മികമായിരുന്നില്ല

സംസ്ഥാനത്തെ ഭരണമാറ്റം ആകസ്മികമായിരുന്നില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വന്നു. ഒരു മാറ്റത്തിന് വേണ്ടിയാണ് അവര്‍ വോട്ട് ചെയ്തത്. സഖ്യത്തില്‍ ഭിന്നതകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ സത്യത്തിന്റെ അംശം അല്‍പം പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ബിജെപിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് അസം എംഎല്‍എ; പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസും എജിപിയും ബിജെപിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച് അസം എംഎല്‍എ; പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസും എജിപിയും

English summary
stay away from maharashtra; says NCP chief sharad pawar to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X