കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വ് ബാങ്കില്‍ നിന്ന് കവരാനുള്ള നീക്കം നടക്കില്ല: കേന്ദ്രനീക്കത്തിനെതിരെ രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിന് 1.76 കോടി കൈമാറാനുള്ള റിസര്‍വ് ബാങ്ക് നീക്കത്തിനെതിരെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കൊള്ളയടിക്കുന്നുവെന്നാണ് രാഹുല്‍ ആരോപിക്കുന്നത്. പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും തങ്ങള്‍ സൃഷ്ടിച്ച പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന് അറിയാതെ നില്‍ക്കുകയാണ്. ആര്‍ബിയില്‍ നിന്ന് മോഷ്ടിക്കാനുള്ള നീക്കം നടക്കില്ല. ഇത് ഡിസ്പെന്‍ഡറിയില്‍ നിന്ന് ബാന്‍ഡ് എയ്ഡ് വാങ്ങി വെടിയേറ്റ മുറിവില്‍ ഒട്ടിക്കുന്നത് പോലെയാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഇസ്രായേല്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധം; ശത്രുക്കളെ അടുപ്പിക്കില്ല, നെതന്യാഹു ഇന്ത്യയിലേക്ക്ഇസ്രായേല്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് വജ്രായുധം; ശത്രുക്കളെ അടുപ്പിക്കില്ല, നെതന്യാഹു ഇന്ത്യയിലേക്ക്

നിര്‍മാണ മേഖല ഉള്‍പ്പെടെ ഇന്ത്യയില്‍ വിവിധ മേഖലകളില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരുന്നു. ശക്തമായിരുന്നു. റിസര്‍വ് ബാങ്കിന്റെ പക്കലുള്ള അധിക കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് കൈമാറാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. ഓട്ടോമൊബൈല്‍ രംഗത്തെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഈ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.

റിസര്‍വ് ബാങ്കിന്റെ അനുമതി

റിസര്‍വ് ബാങ്കിന്റെ അനുമതി

റിസര്‍വ് ബാങ്കിന്റെ പക്കലുള്ള 1.76 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് കൈമാറാമെന്ന മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ സമിതിയുടെ ശുപാര്‍ശയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര ബോര്‍ഡ‍ിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതോടെ 2020 മാര്‍ച്ചിനുള്ളില്‍ ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 64 ശതമാനം തുക കേന്ദ്രസര്‍ക്കാരിന് ലഭിക്കും. 1,76,051 കോടി രൂപ കേന്ദ്രസര്‍ക്കാരിന് ലഭിക്കും.

തര്‍ക്കം പരിഹരിക്കാന്‍ കമ്മറ്റി

തര്‍ക്കം പരിഹരിക്കാന്‍ കമ്മറ്റി

കഴിഞ്ഞ ഡിസംബറിലാണ് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ തോത് നിര്‍ണയിക്കുന്നതിനായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ അധ്യക്ഷനായ പാനലിനെ നിയോഗിച്ചത്. ഈ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന് മുമ്പാകെ സമര്‍പ്പിച്ചത്. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ അധികം വരുന്ന തുക സര്‍ക്കാരിന് കൈമാറണമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ച ആവശ്യം. ഇത് സംബന്ധിച്ച് തര്‍ക്കമുണ്ടായതോടെയാണ് ഈ വിഷയം പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചത്.

 ഉര്‍ജിത് പട്ടേലിന്റെ രാജി

ഉര്‍ജിത് പട്ടേലിന്റെ രാജി

റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ ഗവര്‍ണര്‍ പദവി രാജിവെച്ചത് റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിന്റെ പരിധി സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ്. റിസര്‍വ് ബാങ്കിന്റെ പക്കലുള്ള അധികം കരുതല്‍ ധനം പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധന സഹായത്തിനായി ഉപയോഗിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇതെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഇതോടെയാണ് വിഷയം പരിഹരിക്കുന്നതിനായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ അധ്യക്ഷനായ പാനലിനെ നിയോഗിച്ചത്.

കവരാനുള്ള നീക്കമെന്ന്!!

പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും തങ്ങള്‍ സൃഷ്ടചിച്ച പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന് അറിയാതെ നില്‍ക്കുകയാണ്. ആര്‍ബിയില്‍ നിന്ന് മോഷ്ടിക്കാനുള്ള നീക്കം നടക്കില്ല. ഇത് ഡിസ്പെന്‍ഡറിയില്‍ നിന്ന് ബാന്‍ഡ് എയ്ഡ് വാങ്ങി വെടിയേറ്റ മുറിവില്‍ ഒട്ടിക്കുന്നത് പോലെയാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

English summary
"Stealing From RBI Won't Work" Rahul Gandhi against recent move of Centre government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X