Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാർ അതിസമ്പന്നതയിലേക്കോ: മൂന്ന് ജില്ലകളില്‍ സ്വർണ ഖനി കണ്ടെത്തിയെന്ന് മന്ത്രി

കിയോഞ്ജർ ജില്ലയിലെ സ്വർണ്ണ നിക്ഷേപത്തിനായുള്ള ആദ്യ സർവേ നടക്കുന്നത് 80 കളിലാണ്.

gold

ബിഹാറിലെ മൂന്ന് ജില്ലകളില്‍ സ്വർണ്ണ ഖനി കണ്ടെത്തിയതായി സർക്കാർ. കിയോഞ്ജർ, മയൂർഭഞ്ച്, ദിയോഗർ എന്നീ ജില്ലകളില്‍ സ്വർണ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയെന്നാണ് സ്റ്റീൽ ആൻഡ് മൈൻസ് മന്ത്രി പ്രഫുല്ല മല്ലിക് തിങ്കളാഴ്ച നിയമസഭയിൽ അറിയിച്ചത്. കിയോഞ്ജർ ജില്ലയിലെ ദിമിരിമുണ്ട, കുശാകല, ഗോതിപൂർ, ഗോപൂർ മയൂർഭഞ്ച് ജില്ലയിലെ ജോഷിപൂർ, സുരിയഗുഡ, റുവൻസില, ദുഷുര ഹിൽ, ദിയോഗർ ജില്ലയിലെ അഡാസ് മേഖലകളിൽ സ്വർണ നിക്ഷേപമുണ്ടെന്നാണ് സർക്കാർ ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുന്നത്.

മൂന്ന് ജില്ലകളിലെ സ്വർണത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള മന്ത്രിയുടെ പ്രസ്താവന ഒഡീഷയിലെ ജനങ്ങൾ വലിയ കൌതുകത്തോടെയാണ് നോക്കിക്കാണുന്നത്. യഥാർത്ഥത്തിൽ, കിയോഞ്ജർ ജില്ലയിലെ സ്വർണ്ണ നിക്ഷേപത്തിനായുള്ള ആദ്യ സർവേ നടക്കുന്നത് 80 കളിലാണ്. അന്ന് ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) കിയോഞ്ജർ ജില്ലയിലെ ബനസപാൽ ബ്ലോക്കിലെ താരമാകാന്ത്, നായകോട്ട് പഞ്ചായത്തുകൾക്ക് കീഴിലുള്ള കുശാകല, ഗോപ്പൂർ, ജലദിഹ എന്നീ ഗ്രാമങ്ങളിൽ സർവേ നടത്തിയിരുന്നു. എന്നാൽ, സർവേ ഫലം സർക്കാർ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

പിന്നീട് 2021-22-ൽ, ജി എസ്‌ ഐ എല്ലാ അത്യാധുനിക സാങ്കേതികവിദ്യകളോടും കൂടി കിയോഞ്ജർ ജില്ലയിലെ പ്രദേശങ്ങളിൽ മറ്റൊരു സർവേ നടത്തി. അന്നും ജി എസ് ഐ ഉദ്യോഗസ്ഥർ സർവേയിൽ നിന്ന് കണ്ടെത്തിയതിനെ കുറിച്ച് മൗനം പാലിക്കുകയായിരുന്നു. എന്നിരുന്നാലും, സ്റ്റീൽ ആൻഡ് മൈൻസ് മന്ത്രി സഭയിൽ നടത്തിയ പ്രസ്താവനയെത്തുടർന്ന് കിയോഞ്ജർ, മയൂർഭഞ്ച്, ദിയോഗർ എന്നിവിടങ്ങളിലെ ജനങ്ങൾ വലിയ ആവേശത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+