9 വയസ്സുകാരിയെ ബാത്ത്‌റൂമില്‍ വെച്ച് കൊന്നു, രണ്ടാനമ്മ അറസ്റ്റില്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി അമേരിക്കയിലെ വീട്ടില്‍ വെച്ച് കൊല്ലപ്പെട്ടു. അഷ്ദീപ് കൗര്‍(9) എന്ന പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.
ന്യൂയോര്‍ക്കിലെ ക്വീസിലുള്ള അപാര്‍ട്ട്‌മെന്റില്‍ പിതാവിനും രണ്ടാനമ്മയ്ക്കും കൂടെയാണ് പെണ്‍കുട്ടി കഴിയുന്നത്. വീട്ടിലെ ബാത്ത്‌റൂമിലാണ് കുട്ടിയെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ മരണത്തിന് ശേഷം രണ്ടാനമ്മയായ സാംദി പര്‍ദാസ് ഒളിവിലായിരുന്നു. മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയതിന് ശേഷമാണ് ഇവരെ കണ്ടെത്തിയത്. രണ്ടാനമ്മയാണ് കൊലപാതകം ചെയ്തത് എന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും പറയുന്നത്.
കുട്ടിയെയും കൂട്ടി യുവതി ബാത്ത്‌റൂമിലേക്ക് പോകുന്നത് അയ്യല്‍വാസികള്‍ കണ്ടിരുന്നു. പിന്നീട് കുട്ടി മരിച്ച് കിടക്കുന്നതാണ് കണ്ടത്. മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications