രണ്ടാനച്ഛൻ കുട്ടിയെ വിറ്റു !!! കൂട്ടുനിന്നത് അമ്മൂമ്മ, എന്തിനെന്നോ? പരാതിയുമായി ബന്ധുക്കൾ...
അന്വേഷണത്തില്‍ അടുത്ത ഗ്രാമത്തില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
മുസാഫര്‍പൂര്‍: നവജാത ശിശുവിനെ രണ്ടാനച്ഛന്‍ വിറ്റു. വടക്കന്‍ ബീഹാറിലാണ് സംഭവം. 60,000 രൂപയ്ക്കാണ് കുട്ടിയുടെ രണ്ടാനഛന്‍ വിറ്റത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ച് ഒന്നിനാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അടുത്ത ഗ്രാമത്തില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

മാര്‍ച്ച് ആദ്യവാരത്തിലാണ് പേരകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മുകേഷ് ദാസ് എന്ന ആള്‍ മുസാഫര്‍പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മകള്‍ പൂനം ദേവിയ്ക്കും ഭാര്യയ്ക്കും ഒപ്പമായിരുന്നു മുകേഷ് കഴിഞ്ഞിരുന്നത്.

പൂനം ദേവിയുടെ രണ്ടാം വിവാഹത്തിലെ കുട്ടിയെയാണ് വിറ്റത്. ആദ്യ ഭര്‍ത്താവ്്ജോലിയ്ക്കായി മറ്റൊരു നാട്ടിലേക്ക് പോയപ്പോള്‍ സഞ്ജയുമായി അടുപ്പമാവുകയായിരുന്നു. ഇയാള്‍ക്ക് ആദ്യ വിവാഹത്തില്‍ 2 മക്കളുണ്ട്.

ഭാര്യയുടെ അമ്മയുടെ സമ്മതത്തോടെയാണ് ഇയാള്‍ കുട്ടിയെ വിറ്റതെന്നാണ് പോലീസ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. 60,000 രൂപയ്ക്കാണ് കുട്ടിയെ വിറ്റത്. അതിന്റെ ഒരു പങ്ക് ഇവര്‍ക്കും നല്‍കുമെന്ന് പറഞ്ഞിരുന്നു.

അടുത്ത ഗ്രാമത്തിലെ ഒരാളുടെ വീട്ടില്‍ നിന്ന് കുഞ്ഞിനെ കണ്ടെടുത്തു. വളര്‍ത്താന്‍ നിവൃത്തി ഇല്ലാത്തത് കൊണ്ട് കുഞ്ഞിനെ തനിക്ക് നല്‍കിയതാണെന്നാണ് ഇയാള്‍ പറഞ്ഞത്.












Click it and Unblock the Notifications