കരച്ചില്‍ നിര്‍ത്തിയില്ല ; ഒന്നര വയസ്സുകാരിയെ രണ്ടാനമ്മ ഭിത്തിയിലിടിച്ചു കൊന്നു
മുംബൈ: ഒന്നരവയസ്സുകാരിയോട് രണ്ടാനമ്മയുടെ കൊടും ക്രൂരത. തുടര്‍ച്ചയായി കരഞ്ഞ കുഞ്ഞിനെ യുവതി ഭിത്തിയിലിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മുംബൈയിലാണ് സംഭവം. അസുഖത്തെ തുടര്‍ന്ന് കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. ഇതില്‍ പ്രകോപിതയായ ഇവര്‍ കുട്ടിയ്ക്ക് ഭക്ഷണവും കളിപ്പാട്ടങ്ങളും നല്‍കിയെങ്കിലു കുഞ്ഞ് കരച്ചില്‍ തുടര്‍ന്നു.
പ്രകോപിതയായ യുവതി കുട്ടിയുടെ തല ഒട്ടേറെ തവണ ഭിത്തിയിലിടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ കുട്ടി തത്ക്ഷണം മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശി റെജിയ ഷെയ്ക്കിനെ പോലീസ് അറസ്റ്റുചെയ്തു. മുബൈയില്‍ ബിസിനസ്സുകാരനായ അബ്ദുള്‍ ആണ് ഇവരുടെ ഭര്‍ത്താവ്. ആദ്യ ഭാര്യയിലെ മക്കള്‍ ഇവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

കുട്ടികളെ കൂടെ പാര്‍പ്പിക്കുന്നതില്‍ തുടക്കത്തില്‍ തന്നെ എതിര്‍പ്പു പ്രകടിപ്പിച്ച റെജിയ പലപ്പോഴും അവരെ പട്ടിണിക്കിട്ട് ബന്ധു വീടുകളില്‍ പോയി താമസിക്കാറുള്ളതായും പോലീസ് പറഞ്ഞു .തലക്കേറ്റ ഗുരുതര പരിക്കാണ് കുട്ടിയുടെ മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് അബ്ദുള്‍ റെജിയയെ വിവാഹം കഴിച്ചത്.












Click it and Unblock the Notifications