രണ്ടാനമ്മയുടെ ക്രൂരത; പെണ്‍കുട്ടിയെ കാല്‍ തല്ലിയൊടിച്ച് ചാക്കിലിട്ടു; വീഡിയോ വൈറല്‍

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: രണ്ടാനമ്മയുടെ ക്രൂരമായ ആക്രമണത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലായി. കാലൊടിഞ്ഞ് വീട്ടില്‍ കിടക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ അടിക്കുകയും പിന്നീട് ചാക്കിലിടുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്.

സാലിഹിനെ വധിച്ചത് രാജ്യദ്രോഹക്കുറ്റത്തിനെന്ന് ഹൂത്തി നേതാവ്

പെണ്‍കുട്ടിയുടെ സഹോദരന്‍ പകര്‍ത്തിയ വീഡിയോ പിതാവിനെ കാണിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി. പരാതിയും വീഡിയോയും പരിഗണിച്ച പോലീസ് ബാലപീഡന വകുപ്പ് ചുമത്തി യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം അന്വേഷിച്ചുവരികയാണ്.

girl

പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതും പിന്നീട് ചാക്കിലിടുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ യുവതിക്കെതിരെ രൂക്ഷമായ ശകാരത്തിനാണ് ഇടയാക്കിയത്. മാസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയുടെ കാല്‍ തല്ലിയൊടിച്ചതും സ്ത്രീതന്നെയാണെന്ന് സഹോദരന്‍ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം. ചണ്ഡീഗഡ് ഇന്റുസ്ട്രിയല്‍ ഏരിയ പോലീസ് ആണ് പരാതി അന്വേഷിക്കുന്നത്. പെണ്‍കുട്ടിക്കെതിരായ വീഡിയോ ശക്തമായ തെളിവായതിനാല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Stepmother booked for breaking minor girl’s leg, stuffing her in gunny bag

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്