കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തുകുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കില്ല; വേദാന്തയുടെ ഹരജി തള്ളി മദ്രാസ് ഹൈക്കോടതി

Google Oneindia Malayalam News

ചെന്നൈ: തുത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള വേദാന്ത ഗ്രൂപ്പിന്റെ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂട്ടി തന്നെ തുടരും. സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

2018 ഏപ്രില്‍ മാസത്തിലായിരുന്നു പ്ലാന്റ് അടച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അറ്റകുറ്റപ്പണികള്‍ക്കും ലൈസന്‍സ് പുതുക്കുന്നതിനുമായി 2018 മാര്‍ച്ചില്‍ അടച്ചിടുകയായിരുന്നു. പിന്നീട് കമ്പനിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. തുടര്‍ന്ന് 2018 മെയ് 28 ന് പ്ലാന്റ് അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

MHC

കമ്പനിയുടെ പ്രവര്‍ത്തനംതോതില്‍ വായു മലിനീകരണത്തിനും ജലമലിനീകരണത്തിനും കാരണവാവുന്നുണ്ടെന്ന് ചൂണ്ടികാട്ടി ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. പ്രതിവര്‍ഷം 40000 ടണ്ണിലധികം ഉല്‍പ്പാദമാണ് കമ്പനി നടത്തുന്നത്.

Recommended Video

cmsvideo
എന്താണ് വിശാഖപട്ടണത്തെ ശ്വാസം മുട്ടിച്ച സ്റ്റൈറീന്‍ എന്ന വിഷവാതകം | Oneindia Malayalam

അതേസമയം വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ദേശിയ ഹരിത ട്രൈബ്യൂണല്‍ തള്ളുകയും ചെയ്തു. പകരം അവരുടെ അവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയില്‍ 2.50 കോടി ടോക്കണ്‍ തുകയായി നിക്ഷേപിക്കണമെന്നും ജനങ്ങലുടെ ക്ഷേമത്തിനായി 100 കോടി രൂപ മൂന്ന് വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പിന്നീട് തമിഴ്‌നാട് സര്‍ക്കാര്‍ അടച്ചുപൂടിയ സ്റ്റര്‍ലൈറ്റ് കമ്പനിയുടെ സമീപ പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലം വന്‍തോതില്‍ മലിനമാക്കപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഭൂര്‍ഭ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്ന. കാന്‍സറിന് കാരണമായേക്കാവുന്ന അര്‍സനിക് രാസവസ്തുവിന്റെ സാനിധ്യമായിരുന്നു കണ്ടെത്തിയിരിക്കുന്നത്.

പിന്നീട് ഡിസംബറില്‍ തൂത്തുകുടിയില്‍ സ്റ്റെര്‍ലെറ്റ് പ്ലാന്റ് അടച്ചതിന് ശേഷം ഇവിടുത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടുവെന്ന് ചെന്നൈയിലെ ഒരു എന്‍ജിഎയുടെ റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു.

പിഎം കെയേഴ്‌സിനെതിരായ ഹർജി തളളി സുപ്രീം കോടതി, പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റേണ്ടതില്ലപിഎം കെയേഴ്‌സിനെതിരായ ഹർജി തളളി സുപ്രീം കോടതി, പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റേണ്ടതില്ല

നിത്യാനന്ദയുടെ 'കൈലാസ'ത്തില്‍ റിസര്‍വ് ബാങ്ക്, സ്വന്തമായി കറന്‍സിയും പുറത്തിറക്കും; വെളിപ്പെടുത്തല്‍നിത്യാനന്ദയുടെ 'കൈലാസ'ത്തില്‍ റിസര്‍വ് ബാങ്ക്, സ്വന്തമായി കറന്‍സിയും പുറത്തിറക്കും; വെളിപ്പെടുത്തല്‍

യോഗിക്കെതിരെ തിരിഞ്ഞ് ബിജെപി എംഎല്‍എ; സഭയില്‍ ചോദ്യങ്ങള്‍ ഉയരും; ലക്ഷ്യം ബ്രാഹ്മിണ്‍ വോട്ട്?യോഗിക്കെതിരെ തിരിഞ്ഞ് ബിജെപി എംഎല്‍എ; സഭയില്‍ ചോദ്യങ്ങള്‍ ഉയരും; ലക്ഷ്യം ബ്രാഹ്മിണ്‍ വോട്ട്?

 വർഗീയ വിദ്വേഷം പ്രചരിപ്പിച്ചു;ഫേസ്ബുക്ക് പോളിസി എക്സിക്യൂട്ടീവ് അംഖി ദാസിനെതിരെ കേസ് എടുത്ത് പോലീസ് വർഗീയ വിദ്വേഷം പ്രചരിപ്പിച്ചു;ഫേസ്ബുക്ക് പോളിസി എക്സിക്യൂട്ടീവ് അംഖി ദാസിനെതിരെ കേസ് എടുത്ത് പോലീസ്

English summary
Sterlite Copper plant Issue: Madras High Court reject the plea filed by Vedanta Limited against Tamil Nadu government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X